കേരളത്തിനായി ശ്രേയസ് ഗോപാലിന്റെ മാസ്മരിക സെഞ്ച്വറി. ദുരന്തത്തിൽ നിന്ന് കരകയറി കേരളം.

ബീഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർന്നടിഞ്ഞ കേരളത്തെ ആദ്യ ദിവസം കൈപിടിച്ചു കയറ്റി ശ്രേയസ് ഗോപാൽ. കേരളത്തിന്റെ ബാറ്റർമാരൊക്കെയും മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ശ്രേയസ് ഗോപാലിന്റെ ഒരു ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ കേരളത്തിനായി ഒരു വിരോചിത സെഞ്ച്വറി സ്വന്തമാക്കാനും ശ്രേയസ് ഗോപാലിന് സാധിച്ചു. ശ്രേയസിന്റെ മികവിൽ ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 203 എന്ന സ്കോറിലെത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. വലിയൊരു ബാറ്റിംഗ് ദുരന്തത്തിൽ നിന്നാണ് ശ്രേയസ് ഗോപാൽ കേരളത്തെ കൈപിടിച്ചു കയറ്റിയത്.

മത്സരത്തിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ രോഹൻ കുന്നുമ്മൽ ആയിരുന്നു കേരളത്തിന്റെ നായകൻ. മത്സരത്തിൽ ടോസ് നേടിയ ബീഹാർ ഫീൽഡിങ് തെരഞ്ഞെടുത്തു. വളരെ മോശം തുടക്കമാണ് കേരളത്തിന് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർ ആനന്ദ് കൃഷ്ണൻ(9), രോഹൻ കുന്നുമ്മൽ(5) മുൻനിര ബാറ്റർ സച്ചിൻ ബേബി(1) വിഷ്ണു വിനോദ്(0) എന്നിവരുടെ വിക്കറ്റുകൾ ചെറിയ ഇടവേളയിൽ തന്നെ കേരളത്തിന് നഷ്ടമായി.

ഒരു സമയത്ത് കേരളം 34 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകരുകയുണ്ടായി. ഇവിടെ നിന്ന് അക്ഷയ് ചന്ദ്രനാണ് കേരളത്തിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. 69 പന്തുകൾ നേരിട്ട അക്ഷയ് 37 റൺസ് മത്സരത്തിൽ നേടി.

ശേഷമാണ് ആറാമനായി ശ്രേയസ് ഗോപാൽ ക്രീസിലെത്തിയത്. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും ശ്രേയസ് ഗോപാൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എട്ടാമനായി ക്രീസിലെത്തിയ ജലജ് സക്സേനയാണ് ശ്രേയസ് ഗോപാലിന് മത്സരത്തിൽ തരക്കേടില്ലാത്ത പിന്തുണ നൽകിയത്.

# Batters Dismissal Runs Balls 4’s 6’s
1 Anand Krishnan c S Gani b Veer Pratap Singh 9 28 1 0
2 Rohan S Kunnummal (c) b Vipul Krishna 5 6 1 0
3 Sachin Baby b Veer Pratap Singh 1 5 0 0
4 Vishnu Vinod c Sraman Nigrodh b Veer Pratap Singh 0 4 0 0
5 Akshay Chandran c Piyush Kumar Singh b Himanshu Singh 37 69 5 0
6 Shreyas Gopal Not out 113 196 17 1
7 Vishnu Raj (wk) b Himanshu Singh 1 8 0 0
8 Jalaj Saxena c Pratap b Vipul Krishna 22 68 4 0
9 Basil Thampi lbw Himanshu Singh 0 1 0 0
10 Nidheesh M D lbw Himanshu Singh 0 12 0 0
11 Akhin Not out 0 11 0 0
Total 203/9 (68.0 Overs) Extras (B 4, Lb 8, W 3, Nb 0) 15

ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ടും കെട്ടിപ്പടുക്കുകയുണ്ടായി. ശേഷം 22 റൺസ് നേടിയ സക്സേന മടങ്ങിയതോടെ കേരളം കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് ഗോപാൽ കേരളത്തിന്റെ സ്കോർ ഉയർത്തുകയായിരുന്നു.

അവസാന സമയങ്ങളിൽ കൃത്യമായി സ്ട്രൈക്ക് നേടി ഗോപാൽ മുൻപിലേക്ക് കുതിച്ചു. ഒടുവിൽ ഒരു തകർപ്പൻ സെഞ്ചുറി കേരളത്തിനായി സ്വന്തമാക്കാനും ശ്രേയസ് ഗോപാലിന് സാധിച്ചു. 196 പന്തിൽ നിന്നാണ് 113 റൺസ് ശ്രേയസ് ഗോപാൽ ആദ്യദിനം നേടിയത്. 17 ബൗണ്ടറികളും ഒരു സിക്സറും ശ്രേയസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

Bowlers O M R W Econ
Veer Pratap Singh 10.0 5 26 3 2.60
Vipul Krishna 19.0 3 57 2 3.00
Ashutosh Aman 15.0 1 36 0 2.40
Pratap 4.0 0 21 0 5.25
Himanshu Singh 19.0 4 50 4 2.63
S Gani 1.0 0 1 0 1.00

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ശ്രേയസ് ഗോപാൽ കേരളത്തിന്റെ 11ആമനായ അക്കീനോടൊപ്പം ക്രീസിൽ തുടരുകയാണ്. ആദ്യ ദിവസം 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് കേരളം സ്വന്തമാക്കിയത്. വലിയൊരു ബാറ്റിംഗ് ദുരന്തത്തിൽ നിന്നാണ് കേരളം ആദ്യ ദിവസം രക്ഷപ്പെട്ടത്.

Previous articleഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകി ഇന്ത്യ. ജഡേജ- രാഹുൽ- ജയസ്വാൾ തേരോട്ടം. വമ്പൻ ലീഡ്.
Next article“നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ അവനാണ്”. പ്രശംസകളുമായി മൈക്കിൾ വോൺ.