മാര്‍ക്ക്വീ താരങ്ങളെ സ്വന്തമാക്കിയത് ഈ ടീമുകള്‍. അയ്യരിനു 12.5 കോടി

312042.4

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐപിഎല്‍ മേഗാ ലേലത്തിനു ബാംഗ്ലൂരില്‍ തുടക്കമായി.  രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക. ആദ്യമായി മാര്‍ക്വീ താരങ്ങളെയാണ് ലേലത്തില്‍ വന്നത്.

ഇന്ത്യന്‍ ഓപ്പണറായ ശിഖാര്‍ ധവാനെയാണ് എത്തിച്ചത്. 2 കോടി അടിസ്ഥാന വിലയുമായി എത്തിയ ശിഖാര്‍ ധവാനു വേണ്ടി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്റ്റല്‍സുമാണ് എത്തിയത്. 5 കോടി വിലയെത്തിയതോടേ പഞ്ചാബ് എത്തുകയായിരുന്നു. 8.25 കോടി രൂപക്ക് പഞ്ചാബ് ശിഖാര്‍ ധവാനെ സ്വന്തമാക്കി.

327536.4

രണ്ടാമതായി രവിചന്ദ്ര അശ്വിനു വേണ്ടി വേണ്ടി ഡല്‍ഹിയാണ് ലേലം വിളിക്ക് തുടക്കമിട്ടത്. എന്നാല്‍ 5 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ താരത്തെ സ്വന്തമാക്കി. 7.25 കോടി രൂപക്ക് പാറ്റ് കമ്മിന്‍സിനെ കൊല്‍ക്കത്താ തിരികെ ടീമിലെത്തിച്ചു. സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ 9.25 കോടിക്കാണ് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്.

ന്യൂസിലന്‍റ് പേസ് ബോളര്‍ ട്രെന്‍റ് ബോള്‍ട്ടിനു വേണ്ടി രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ തമ്മിലായിരുന്നു മത്സരം. 5 കോടി കഴിഞ്ഞതോടെ ബാംഗ്ലൂര്‍ നിര്‍ത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് പഴയ താരത്തിനായി രംഗത്ത് എത്തി. എന്നാല്‍ വാശിയേറിയ ലേലത്തില്‍ 8 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ക്യാപ്റ്റന്‍സി ആഗ്രഹിക്കുന്ന ശ്രേയസ്സ് അയ്യര്‍ക്കു വേണ്ടി വാശിയേറിയ പോരാട്ടമാണ് നടന്നത്. ബാംഗ്ലൂര്‍, ഡല്‍ഹി, ലക്നൗ, ഗുജറാത്ത് ടീമുകള്‍ എത്തിയതോടെ ലേല തുക 10 കോടി കടന്നു. ഒടുവില്‍ 12.25 കോടി രൂപക്ക് കൊല്‍ക്കത്താ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെ രണ്ടു തവണ പ്ലേയോഫിലേക്ക് നയിച്ച താരമാണ് ശ്രേയസ്സ് അയ്യര്‍.

Read Also -  അവൻ ധോണിയേയും കോഹ്ലിയെയും പോലെ, ഇന്ത്യൻ യുവതാരത്തെ പറ്റി ആകാശ് ചോപ്ര.

കഴിഞ്ഞ മൂന്നു സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ ടോപ്പ് വിക്കറ്റ് ടേക്കറായ മുഹമ്മദ് ഷാമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഫാഫ് ഡൂപ്ലെസിക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സും ബാംഗ്ലൂരുമാണ് എത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് എത്തിയതോടെ ലേല തുക 5 കോടി രൂപക്ക് മുകളിലായി. 7 കോടി രൂപക്ക് ഒടുവില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കി.

വിക്കറ്റ് കീപ്പര്‍ താരം ക്വിന്‍റണ്‍ ഡീകോക്കിനെ 6.75 കോടി രൂപക്ക് പുതിയ ടീമായ ലക്നൗ സ്വന്തമാക്കി. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ ടോപ്പ് സ്കോററായ ഡേവിഡ് വാര്‍ണറെ 6.25 കോടി രൂപക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്‌

  • ശിഖാര്‍ ധവാന്‍  – പഞ്ചാബ് കിംഗ്സ് – 8.25 കോടി
  • രവിചന്ദ്ര അശ്വിന്‍ – രാജസ്ഥാന്‍ റോയല്‍സ് –  5 കോടി
  • പാറ്റ് കമ്മിന്‍സ് – കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – 7.25 കോടി
  • കാഗിസോ റബാഡ – 9.25 കോടി
  • ട്രെന്‍റ് ബോള്‍ട്ട് – 8 കോടി – രാജസ്ഥാന്‍ റോയല്‍സ്
  • ശ്രേയസ്സ് അയ്യര്‍ – 12.25 കോടി – കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ്.
  • മുഹമ്മദ് ഷാമി – 6.25 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
  • ഫാഫ് ഡൂപ്ലെസിസ് – 7 കോടി – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
  • ക്വിന്‍റണ്‍ ഡീകോക്ക് – 6.75 കോടി – ലക്നൗ സൂപ്പര്‍ ജയന്‍റ്സ്
  • ഡേവിഡ് വാര്‍ണര്‍ – 6.25 കോടി – ഡല്‍ഹി ക്യാപിറ്റല്‍സ്
Scroll to Top