ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നാണ് കടന്നു പോയത്. ഈ വര്‍ഷം നാല് വിദേശ മത്സരങ്ങളിലാണ് ഇന്ത്യ വിജയം നേടിയത്. അതും എതിരാളികളുടെ കോട്ടകളായ ഗാബയിലും, സെഞ്ചൂറിയനിലും വിജയകൊടി പാറിച്ചത് മറക്കാനാവത്ത നിമിഷങ്ങളായി. സെഞ്ചൂറിയിനലെ ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ഓപ്പണര്‍ കെല്‍ രാഹുലാണ്. ആദ്യ ഇന്നിംഗ്സില്‍ 123 റണ്‍സാണ് രാഹുല്‍ നേടിയത്. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറികളില്‍ ഒന്നാണ് ഇത് എന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. മത്സരത്തിലെ സാഹചര്യങ്ങളും വിക്കറ്റും വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും ഈ സെഞ്ചുറി നേടാനും വിജയത്തില്‍ എത്തിക്കാനും ഒരുപാട് ധൈര്യവും ആവശ്യമായിരുന്നു എന്നും മത്സര ശേഷം രാഹുല്‍ പറഞ്ഞു.
” ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഈ വർഷം വളരെ സ്പെഷ്യലായിരുന്നു. ഈ വർഷം ഞങ്ങൾ നേടിയ നേട്ടങ്ങൾ വിലമതിക്കാനാകാത്തതാണ്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി ഇത് മാറും. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു ടീമെന്ന നിലയിൽ വളരെയധികം ഞങ്ങൾ അധ്വാനിച്ചു. അതിൻ്റെ ഫലം കാണുവാൻ തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട് ” കെല്‍ രാഹുല്‍ പറഞ്ഞു.
ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീം ഡ്രസിങ്ങ് റൂമില്‍ ആഘോഷം ആരംഭിച്ചട്ടുണ്ടെന്ന പറഞ്ഞ കെല്‍ രാഹുല്‍, ഈ വിജയം ഒരു ദിവസത്തേക്ക് ആസ്വദിച്ച് അടുത്ത മത്സരത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നും പറഞ്ഞു. ഈ വിജയം വരും മത്സരങ്ങളില്‍ ആത്മവിശ്വാസം നല്‍കും എന്നും രാഹുല്‍ കൂട്ടിചേര്‍ത്തു