2019 സെമിയിൽ 5 റൺസിന് 3 വിക്കറ്റ്. ചെന്നൈയിൽ 2ന് 3. ആരാധകരെ ഭയപ്പെടുത്തിയ സമാന ബാറ്റിംഗ് തകർച്ച.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 200 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. താരതമ്യേന ചെറിയ ലക്ഷ്യമാണ് മുൻപിൽ ഉണ്ടായിരുന്നതെങ്കിലും ഇന്ത്യ മത്സരത്തിന്റെ തുടക്കത്തിൽ വലിയ രീതിയിൽ പതറുകയുണ്ടായി. ബോളർമാർ മുൻപിലേക്ക് വെച്ച ആധിപത്യം പൂർണമായും ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല. ഇന്ത്യയുടെ മുൻനിരയിലെ 3 ബാറ്റർമാരും പൂജ്യരായാണ് പുറത്തായത്. ഇത് ഇന്ത്യയെ മത്സരത്തിൽ വലിയ സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഓപ്പണർ ഇഷാൻ കിഷൻ, നായകൻ രോഹിത് ശർമ എന്നിവരാണ് ഇന്ത്യൻ നിരയിൽ ആദ്യം കൂടാരം കയറിയത്.

ലോകകപ്പിലെ താൻ നേരിട്ട ആദ്യ പന്തിൽ ഇഷാൻ കിഷൻ പുറത്താവുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് ഇഷാൻ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായത്. നേരിട്ട ആദ്യ പന്തിൽ തന്നെ വളരെ മോശം ഷോട്ടായിരുന്നു കിഷൻ കളിച്ചത്. രോഹിത് ശർമ പോലും കിഷന്റെ ഈ മോശം ഷോട്ടിൽ നിരാശ പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ മത്സരത്തിൽ രോഹിത് ശർമയ്ക്കും ബാറ്റിംഗിൽ പരാജയം ഉണ്ടാവുകയായിരുന്നു.

ഹേസൽവുഡിന്റെ പന്തിൽ രോഹിത് ശർമയും പൂജ്യനായി മടങ്ങി. രോഹിത്തിന്റെ സ്റ്റമ്പിലേക്ക് തിരിഞ്ഞു വന്ന പന്ത് കൃത്യമായി നിർണയിക്കാൻ രോഹിത്തിന് സാധിച്ചില്ല. തെറ്റായ ലൈനിൽ രോഹിത് ബാറ്റ് വയ്ക്കുകയും, പന്ത് പാഡിൽ കൊണ്ട് രോഹിത് പുറത്താവുകയും ചെയ്തു.

പിന്നാലെ ശ്രേയസ് അയ്യരും ഒരു മോശം ഷോട്ടിന് കളിച്ച് പുറത്താവുകയായിരുന്നു. ഒരു സ്വപ്ന കവർ ഡ്രൈവാണ് ശ്രേയസ് അയ്യർ കളിക്കാൻ ശ്രമിച്ചത്. എന്നാൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി അയ്യർ പുറത്തായി. ഇതോടെ ഇന്ത്യ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറി. ഇത്തരത്തിൽ ഇന്ത്യ പതറുന്നത് ഇതാദ്യമായല്ല. അവസാന ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ സമാനമായ രീതിയിൽ പതറുകയുണ്ടായി.

2019 ലോകകപ്പിന്റെ സെമിഫൈനലിൽ ആയിരുന്നു ഇന്ത്യ ഇത്തരത്തിൽ അടിപതറി വീണത്. അന്ന് കേവലം 5 റൺസ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് വിലപ്പെട്ട 3 വിക്കറ്റുകളായിരുന്നു നഷ്ടമായത്. രോഹിത് ശർമ, രാഹുൽ ദ്രാവിഡ്‌, വിരാട് കോഹ്ലി എന്നിവരാണ് അന്ന് ചെറിയ ഇടവേളയ്ക്കുള്ളിൽ കൂടാരം കയറിയത്.

അതേപോലെ തന്നെ ഇവിടെയും സംഭവിച്ചു. 2 റൺസിന് ഇന്ത്യയുടെ 3 വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈയിൽ അണിനിരന്ന കാണികൾ പോലും ഒരു നിമിഷം നിശബ്ദരായി. തങ്ങളുടെ വിജയപ്രതീക്ഷകൾ അസ്തമിച്ചതായി പോലും പലരും കരുതി. അവിടെ നിന്നാണ് വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് വലിയ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യയെ കൈപിടിച്ച് കയറ്റിയത്. തകർന്നു പോയ ഒരു നിരയുടെ പുനർനിർമാണമാണ് ഇരുവരും ചേർന്ന് ഇവിടെ നടത്തിയത്. എന്തായാലും മത്സരത്തിലെ വിജയം ഇന്ത്യക്ക് ഇരട്ടി മധുരം നൽകുന്നതാണ്. എന്നാൽ മുൻനിര ബാറ്റർമാരുടെ പ്രകടനം ഇനിയും ഇന്ത്യ മെച്ചപ്പെടുത്താൻ ശ്രമിക്കണം.

Previous articleപ്രവചനസിംഹം ദിനേശ് കാർത്തിക്. പ്രവചിച്ചതെല്ലാം അക്ഷരംപ്രതി ശരിയായി. അത്ഭുതത്തോടെ ആരാധകർ.
Next articleഇങ്ങനെയുള്ള പിച്ചിൽ കളിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടും. പരിഹാസവുമായി മൈക്കിൾ വോൺ.