സാള്‍ട്ടിന്‍റെ സൂപ്പര്‍ ഫിഫ്റ്റി. പിന്തുണയുമായി ക്യാപ്റ്റനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം.

ഐപിഎല്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ 8 വിക്കറ്റിന്‍റെ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 15.4 ഓവറില്‍ വിജയം സ്വന്തമാക്കി.

റണ്‍ ചേസിനു ഇറങ്ങിയ കൊല്‍ക്കത്തക്ക് സുനില്‍ നരൈനയും (6) രഘുവംശിയേയും (7) പെട്ടെന്ന് നഷ്ടമായെങ്കിലും ഫിലിപ്പ് സാള്‍ട്ടും – ശ്രേയസ്സ് അയ്യറും ചേര്‍ന്ന അപരാജിത കൂട്ടുകെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തില്‍ എത്തിച്ചു.

ഫിലിപ്പ് സാള്‍ട്ട് 47 പന്തില്‍ 14 ഫോറും 3 സിക്സുമായി 89 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 38 പന്തില്‍ 6 ഫോറുമായി 38 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത ലക്നൗനു വേണ്ടി 32 പന്തില്‍ 45 റണ്‍സ് നേടിയ നിക്കോളസ് പൂരനാണ് ടോപ്പ് സ്കോററായത്. കെല്‍ രാഹുല്‍ (27 പന്തില്‍ 39) ആയുഷ് ബദോനി (27 പന്തില്‍ 29) എന്നിവര്‍ ശ്രദ്ദേയ പ്രകടനം നടത്തി.

അവസാന 5 ഓവറില്‍ 48 റണ്‍സ് മാത്രമാണ് ലക്നൗനു നേടാനായത്. മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് നേടി. സുനില്‍ നരൈന്‍ 4 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 1 വിക്കറ്റ് നേടിയത്.

വിജയത്തോടെ കൊല്‍ക്കത്ത 8 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 6 പോയിന്‍റുമായി ലക്നൗ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Previous article“ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ലോകകപ്പ് നേടണം”- രോഹിത് തന്‍റെ ലക്ഷ്യം തുറന്നുപറയുന്നു.
Next articleവിഷുവിന് പടക്കം പൊട്ടിച്ച് ധോണി. 4 പന്തില്‍ ഹാട്രിക്ക് സിക്സുമായി 20 റണ്‍സ്. വീഡിയോ