ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ഒരു റെക്കോർഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 133 റൺസിനാണ് ഇന്ത്യയുടെ മത്സരത്തിലെ വിജയം പിറന്നത്. മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
ഒപ്പം നായകൻ സൂര്യകുമാർ യാദവ് അടക്കമുള്ളവർ മികച്ച ബാറ്റിംഗ് പ്രകടനം മത്സരത്തിൽ കാഴ്ചവച്ചു. ഈ വിജയത്തോടെ 3-0 എന്ന നിലയിൽ പരമ്പര തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ ഒരു വിജയം പോലും നേടാൻ സാധിക്കാതെയാണ് ബംഗ്ലാദേശ് ഇത്തവണയും മടങ്ങിയിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമയുടെ (4) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ ഒരു വശത്ത് സഞ്ജു സാംസൺ എല്ലാതരത്തിലും വെടിക്കെട്ട് തീർക്കുന്നതാണ് കാണാൻ സാധിച്ചത്.
നായകൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് പവർപ്ലേ ഓവറുകളിൽ തന്നെ ബംഗ്ലാദേശിനെ അടിച്ചൊതുക്കാൻ സഞ്ജുവിന് സാധിച്ചു. 22 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്റെ അർധസെഞ്ച്വറി സ്വന്തമാക്കിയത്. ഒപ്പം സൂര്യകുമാർ യാദവും കൃത്യമായി ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യയുടെ സ്കോറിങ് കുതിച്ചു. രണ്ടാം വിക്കറ്റിൽ 173 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് സൂര്യയും സഞ്ജുവും ചേർന്ന് കെട്ടിപ്പടുത്തത്.
ഇതിനിടെ സഞ്ജു തന്റെ ട്വന്റി20 കരിയറിലെ ആദ്യ സെഞ്ച്വറിയും സ്വന്തമാക്കി. 40 പന്തുകളിൽ നിന്നായിരുന്നു സഞ്ജു സെഞ്ച്വറി നേടിയത്. 47 പന്തുകളിൽ 11 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 11 റൺസാണ് സഞ്ജു സാംസൺ നേടിയത്. അതേസമയം സൂര്യകുമാർ യാദവ് 35 പന്തുകളിൽ 8 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 75 റൺസ് നേടുകയുണ്ടായി.
അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും റിയാൻ പരാഗും അടിച്ചു തകർത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. പാണ്ഡ്യ 18 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 47 റൺസ് നേടിയപ്പോൾ, പരാഗ് 13 പന്തുകളിൽ ഒരു ബൗണ്ടറിയും 4 സിക്സറുകളുമടക്കം 34 റൺസ് ആണ് നേടിയത്. ഇതോടെ ഇന്ത്യ 297 എന്ന റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു.
Batter | R | B | 4s | 6s | SR |
---|---|---|---|---|---|
Sanju Samson (wk) | 114 | 47 | 11 | 8 | 242.36 |
Abhishek Sharma | 4 | 4 | 1 | 0 | 100.00 |
Suryakumar Yadav (c) | 75 | 35 | 8 | 5 | 214.29 |
Riyan Parag | 34 | 13 | 1 | 4 | 261.54 |
Hardik Pandya | 47 | 18 | 4 | 4 | 261.11 |
Rinku Singh | 8 | 4 | 0 | 0 | 200.00 |
Nitish Reddy | 0 | 1 | 0 | 0 | 0.00 |
Washington Sundar | 1 | 1 | 0 | 0 | 100.00 |
Extras | 17 (b 5, lb 6, w 3, nb 3) | ||||
Total | 297/6 (20 Ov) |
Bowler | O | M | R | W | NB | WD | ECO |
---|---|---|---|---|---|---|---|
Mahedi Hasan | 4 | 0 | 45 | 0 | 0 | 1 | 11.20 |
Taskin Ahmed | 4 | 0 | 51 | 1 | 0 | 3 | 12.80 |
Tanzim Hasan Sakib | 4 | 0 | 66 | 3 | 1 | 1 | 16.50 |
Mustafizur Rahman | 4 | 0 | 52 | 1 | 1 | 0 | 13.00 |
Rishad Hossain | 2 | 0 | 46 | 0 | 0 | 2 | 23.00 |
Mahmudullah | 2 | 0 | 26 | 1 | 0 | 1 | 13.00 |
മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ഒരു സമയത്ത് പോലും ഇന്ത്യയുടെ സ്കോറിംഗിന്റെ അടുത്തെത്താൻ സാധിച്ചില്ല. ആദ്യം മുതൽ ബംഗ്ലാദേശ് വെടിക്കെട്ടിനായി ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ബോളർമാർക്ക് മുമ്പിൽ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത് മധ്യനിര ബാറ്റർമാരായ ലിറ്റൻ ദാസും ഹൃദോയും ആയിരുന്നു. മറുവശത്ത് ഇന്ത്യക്കായി രവി ബിഷ്ണോയാണ് ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ നിർണായകമായ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ബിഷ്ണോയിക്ക് സാധിച്ചു.
Batter | R | B | 4s | 6s | SR |
---|---|---|---|---|---|
Parvez Hossain Emon c Riyan Parag b Mayank Yadav | 0 | 1 | 0 | 0 | 0.00 |
Tanzid Hasan c Varun Chakaravarthy b Washington Sundar | 15 | 12 | 3 | 0 | 125.00 |
Najmul Hossain Shanto (c) c Samson b Ravi Bishnoi | 14 | 11 | 1 | 1 | 127.27 |
Litton Das (wk) c (sub) Tilak Varma b Ravi Bishnoi | 42 | 25 | 8 | 0 | 168.00 |
Towhid Hridoy not out | 63 | 42 | 5 | 3 | 150.00 |
Mahmudullah c Riyan Parag b Mayank Yadav | 8 | 9 | 1 | 0 | 88.89 |
Mahedi Hasan c Riyan Parag b Nitish Reddy | 3 | 9 | 0 | 0 | 33.33 |
Rishad Hossain c Abhishek Sharma b Ravi Bishnoi | 0 | 4 | 0 | 0 | 0.00 |
Tanzim Hasan Sakib not out | 8 | 8 | 1 | 0 | 100.00 |
Extras | 11 (b 0, lb 4, w 6, nb 1) | ||||
Total | 164/7 (20 Ov) |
Bowler | O | M | R | W | NB | WD | ECO |
---|---|---|---|---|---|---|---|
Mayank Yadav | 4 | 0 | 32 | 2 | 1 | 1 | 8.00 |
Hardik Pandya | 3 | 0 | 32 | 0 | 3 | 0 | 10.70 |
Washington Sundar | 1 | 0 | 4 | 1 | 0 | 1 | 4.00 |
Nitish Reddy | 3 | 0 | 31 | 1 | 0 | 0 | 10.30 |
Ravi Bishnoi | 4 | 1 | 30 | 3 | 0 | 1 | 7.50 |
Varun Chakaravarthy | 4 | 0 | 23 | 0 | 0 | 0 | 5.80 |
Abhishek Sharma | 1 | 0 | 8 | 0 | 0 | 0 | 8.00 |