സഞ്ജുവോ പന്തോ? ലോകകപ്പ് ഇലവനിൽ ആര് കളിക്കണം? ഉത്തരം നൽകി ടോം മൂഡി.

2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഇന്ത്യ 2 വിക്കറ്റ് കീപ്പർമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും. ഇരുവരും സമീപകാലത്ത് ഇന്ത്യയ്ക്കായും ഐപിഎല്ലിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരങ്ങളാണ്.

എന്നാൽ ഇവരിൽ ഒരാളെ മാത്രമേ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കു. ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പിനുള്ള പ്ലെയിംഗ് ഇലവനിൽ ഇവരിൽ ആരെ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിച്ച രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം ടോം മൂഡി. രണ്ടു താരങ്ങളുടെയും പ്രതിഭ ചൂണ്ടിക്കാട്ടിയാണ് മൂഡി സംസാരിച്ചത്.

നിലവിൽ ഇന്ത്യയുടെ ടീമിലെത്താൻ മുൻതൂക്കമുള്ള താരം പന്ത് തന്നെയാണ് എന്നും മൂഡി പറയുന്നു. പന്ത് ഒരു ഇടംകയ്യൻ ബാറ്ററായതിനാൽ തന്നെ മധ്യനിരയിൽ ഇന്ത്യയ്ക്കായി മികവ് പുലർത്താൻ സാധിക്കുമെന്നാണ് മൂഡി കരുതുന്നത്. മാത്രമല്ല പന്തിന്റെ ഇന്ത്യൻ ടീമിലെ അനുഭവസമ്പത്തും അവന് ഗുണം ചെയ്യുമെന്ന് മൂഡി കരുതുന്നു.

മധ്യനിരയിലെ അഞ്ചാം നമ്പർ ബാറ്റർ എന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അവിടെ പന്തിനെ കളിപ്പിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണെന്നും മൂഡി കൂട്ടിച്ചേർക്കുകയും ഉണ്ടായി. മറുവശത്ത് സഞ്ജു സാംസനെ സംബന്ധിച്ച് മധ്യനിരയിൽ കാര്യങ്ങൾ അല്പം ബുദ്ധിമുട്ടേറിയതാവും എന്ന് മുൻ താരം പറയുന്നു.

“ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മുൻതൂക്കം റിഷാഭ് പന്തിന് തന്നെയാണ്. ഒരു ഇടംകയ്യൻ ബാറ്ററാണെന്നുള്ളതും, മധ്യനിരയിൽ ബാറ്റ് ചെയ്ത് അനുഭവസമ്പത്തുള്ള താരമാണെന്നുള്ളതും പന്തിന് മുൻതൂക്കം നൽകുന്നു. ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ അഞ്ചാം നമ്പർ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പൊസിഷൻ തന്നെയാണ്.”

“മധ്യ ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പന്തിന്റെ ആവശ്യമാണ്. മാത്രമല്ല മധ്യനിരയിൽ ഇടംകയ്യൻ ബാറ്റർമാരുടെ എണ്ണം കുറഞ്ഞാൽ അത് എതിർ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യും. അതുകൊണ്ട് ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താനായി ഋഷഭ് പന്ത് മധ്യനിരയിൽ തന്നെ വേണം.”- മൂഡി പറയുന്നു.

ഒപ്പം ലോകകപ്പിൽ സഞ്ജു സാംസൺ നേരിടാൻ പോകുന്ന വെല്ലുവിളിയെ പറ്റിയും മൂഡി സംസാരിക്കുകയുണ്ടായി. “സഞ്ജു സാംസൺ ഐപിഎല്ലിൽ മൂന്നാം നമ്പറിൽ കളിക്കുന്ന താരമാണ്. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണ് മധ്യനിരയിൽ കളിക്കുക എന്നത് അല്പം പ്രയാസകരമുള്ള കാര്യമായി മാറിയേക്കും.”- മൂഡി കൂട്ടിച്ചേർത്തു. മുൻപ് ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത്ത് അഗാർക്കറും ഇക്കാര്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. ഇന്ത്യ പ്ലേയിംഗ് ഇലവനിൽ പ്രധാനമായും ഉൾപ്പെടുത്തുക റിഷഭ് പന്തിനെയാവും എന്നാണ് അഗാർക്കർ പറഞ്ഞത്.

Previous articleആര് എന്തൊക്കെ പറഞ്ഞാലും ഹാർദിക്കിനേക്കാൾ മികച്ച താരമില്ല. മുൻ സെലക്ടർ പറയുന്നു.
Next articleമുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി. പരാജയം 24 റണ്‍സിന്