“സഞ്ജുവിന് ഞാൻ 100 മാർക്ക് കൊടുക്കുന്നു. തകർപ്പൻ തന്ത്രങ്ങൾ”- പ്രശംസയുമായി ബോണ്ട്‌.

ezgif 7 8b321e8c40

2024 ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ജോസ് ബട്ലറുടെ കിടിലൻ സെഞ്ച്വറിയും സഞ്ജു സാംസന്റെ അർദ്ധ സെഞ്ച്വറിയുമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ സഹ പരിശീലകൻ ഷെയിൻ ബോണ്ട്. സഞ്ജുവിന്റെ കൃത്യമായ ബോളിംഗ് ചെയ്ഞ്ചുകളും ബോളർമാരിലുള്ള വിശ്വാസവുമാണ് മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് ബോണ്ട് കരുതുന്നു. സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് 100 മാർക്കാണ് മുൻ ന്യൂസിലാൻഡ് പേസർ നൽകിയിരിക്കുന്നത്.

“മത്സരത്തിലൂടെ ബട്ലർ ഫോമിലേക്ക് മടങ്ങിയെത്തിയതിൽ ഞാൻ വലിയ സന്തോഷവാനാണ്. ടീം ഇതുവരെ വിജയം കണ്ടിരുന്നുവെങ്കിലും ഓപ്പണിങ് സഖ്യത്തിന് വളരെ മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പരിശീലന സമയങ്ങളിൽ ജയസ്വാളും ബട്ലറും നന്നായി തന്നെ പന്ത് അടിച്ചകറ്റുന്നുണ്ട്.”

“ഇവരിലൂടെ വമ്പനടികൾ ആരംഭിക്കുന്നത് വരെ മാത്രമായിരുന്നു ഈ കാത്തിരിപ്പ്. ബാംഗ്ലൂരിനെതിരെ ബട്ലർ മികച്ച പ്രകടനം കാഴ്ചവച്ചതിലും ടീമിനെ വിജയിപ്പിച്ചതിലും വലിയ സന്തോഷമുണ്ട്. നിലവിൽ രാജസ്ഥാന് മികച്ച ബോളർമാരാണുള്ളത്. സ്പിന്നിന് അധികം മുൻതൂക്കം നൽകാത്ത പിച്ചാണ് ജയ്പൂരിലേത്. എന്നാൽ ആ പിച്ചിൽ അധിക സ്പിന്നറെ കളിപ്പിച്ച ബാംഗ്ലൂരിന്റെ തന്ത്രം പാളി എന്നാണ് ഞാൻ കരുതുന്നത്.”- ബോണ്ട് പറഞ്ഞു.

See also  "ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല". ഇന്നിങ്സിനെപ്പറ്റി കോഹ്ലി.

“കഴിഞ്ഞ സമയങ്ങളിൽ വലിയ പുരോഗതികൾ ഉണ്ടാക്കിയിട്ടുള്ള ബോളറാണ് ആവേഷ് ഖാൻ. സ്ഥിരതയുള്ള ഒരു ഡെത്ത് ബോളറായി അവൻ മാറിയിട്ടുണ്ട്. ട്രെൻഡ് ബോൾട്ടിനെ സംബന്ധിച്ച് മത്സരത്തിൽ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ആവേഷ് തരക്കേടില്ലാത്ത പ്രകടനം തന്നെ കാഴ്ചവച്ചു.”

“നായകൻ സഞ്ജു സാംസൺ എല്ലായിപ്പോഴും ആവേഷ് ഖാനില്‍ വിശ്വാസം അർപ്പിക്കുന്നുണ്ട്. മികച്ച യോർക്കറുകൾ ഡെത്ത് ഓവറുകളിൽ എറിയാൻ ആവേഷ് ഖാന് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ വളരെ മികച്ച ദൗത്യം തന്നെയാണ് സഞ്ജു സാംസൺ ഇതുവരെ നിർവഹിച്ചിട്ടുള്ളത്.”- ബോണ്ട് കൂട്ടിച്ചേർത്തു.

” സഞ്ജു എല്ലായിപ്പോഴും ടീമിലെ താരങ്ങളുമായി വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ സമയത്ത് ബോളിങ്ങിൽ മാറ്റങ്ങൾ വരുത്താനും അതിനുവേണ്ട നടപടികൾ സ്വീകരിക്കാനും സഞ്ജുവിന് സാധിക്കുന്നു. രാജസ്ഥാന്റെ സ്പിന്നർമാരെ ഏറ്റവും നന്നായി ഇന്നിംഗ്സിന്റെ അവസാന സമയം വരെ ഉപയോഗിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് ഈ ടീമിന്റെ പ്രത്യേകതയും. “- ബോണ്ട് പറഞ്ഞു വെക്കുന്നു. മത്സരത്തിൽ 50 പന്തുകളിൽ നിന്ന് 100 റൺസായിരുന്നു ജോസ് ബട്ലർ അടിച്ചുകൂട്ടിയത്. സഞ്ജു 42 പന്തുകളിൽ 69 റൺസ് നേടി തിളങ്ങി.

Scroll to Top