സഞ്ജുവിന്റെ “ക്യാപ്റ്റൻസ്” ഇന്നിങ്സ്. ജയസ്വാളിനെ സെഞ്ച്വറി നേടാനും സഹായിച്ചു.

മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ 9 വിക്കറ്റുകളുടെ പടുകൂറ്റൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ തിലക് വർമയുടെ അർത്ഥ സെഞ്ച്വറിയുടെ മികവിലായിരുന്നു മുംബൈ 179 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാനായി ജയസ്വാളും ബട്ലറും മിന്നും തുടക്കമാണ് നൽകിയത്. ശേഷം നായകൻ സഞ്ജു സാംസനും കളഞ്ഞതോടെ മത്സരത്തിൽ രാജസ്ഥാൻ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഒരുവശത്ത് ജയസ്വാൾ അടിച്ചുതകർത്ത് സെഞ്ചുറി സ്വന്തമാക്കിയപ്പോൾ, മറുവശത്ത് ഒരു നായകന്റെ പക്വതയാർന്ന ഇന്നീംഗ്സാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്.

മത്സരത്തിൽ ബട്ലർ പുറത്തായ ശേഷമായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 74 എന്ന നിലയിൽ നിന്ന രാജസ്ഥാനെ പതിയെ കൈപിടിച്ചു കയറ്റാനാണ് സഞ്ജു ശ്രമിച്ചത്. ഒരുവശത്ത് ജയസ്വാൾ ആക്രമണം അഴിച്ചുവിടുമ്പോൾ മറുവശത്ത് പലപ്പോഴും സഞ്ജു കാഴ്ചക്കാരനാവുകയായിരുന്നു.

എന്നിരുന്നാലും മത്സരത്തിൽ നേരിട്ട് അഞ്ചാം പന്തിൽ തന്നെ സിക്സർ നേടി തന്റെ വീര്യം പുറത്തുകാട്ടാൻ സഞ്ജുവിന് സാധിച്ചു. ശേഷം മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ ഹർദിക് പാണ്ട്യയ്ക്കെതിരെ ഒരു കിടിലൻ സിക്സർ നേടിയാണ് സഞ്ജു കളം നിറഞ്ഞത്. ഓവറിലെ മൂന്നാം പന്തിലായിരുന്നു സഞ്ജുവിന്റെ ഈ വെടിക്കെട്ട് സിക്സർ.

പിന്നീട് പല സമയത്തും രാജസ്ഥാനായി കൃത്യമായി ബൗണ്ടറി സ്വന്തമാക്കാൻ സഞ്ജു സാംസന് സാധിച്ചിരുന്നു. മാത്രമല്ല തന്റെ സഹതാരം ജയസ്വാളിന് സെഞ്ച്വറി സ്വന്തമാക്കാനുള്ള അവസരമുണ്ടാക്കി കൊടുക്കാനും സഞ്ജുവിന് സാധിച്ചു. മത്സരത്തിന്റെ അവസാന സമയങ്ങളിൽ ആക്രമണപരമായ ഷോട്ടുകൾ ജയസ്വാൾ കളിച്ചിരുന്നില്ല.

അതിനാൽ തന്നെ അവന് മത്സരത്തിൽ സെഞ്ചുറി നേടാൻ സാധിക്കുമോ എന്ന കാര്യം പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ തന്റെ സഹതാരത്തിനായി അവസാന സമയങ്ങളിൽ സിംഗിളുകൾ നേടിയാണ് സഞ്ജു സാംസൺ ആരാധകരുടെ ഹൃദയം കീഴടക്കിയത്.

മത്സരത്തിൽ 28 പന്തുകൾ നേരിട്ട് സഞ്ജു സാംസൺ 38 റൺസായിരുന്നു നേടിയത്. 2 ബൗണ്ടറികളും 2 സിക്സറുകളും നേടിയ സഞ്ജു മത്സരത്തിൽ പുറത്താവാതെ നിന്നു. തന്റെ ടീമിനെ വിജയവഴിയിൽ എത്തിച്ച ശേഷമാണ് സഞ്ജു മൈതാനം വിട്ടത്. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയായിരുന്നു മുംബൈക്കെതിരെ നടന്നത്.

2024 ട്വന്റി20 ലോകകപ്പിനുള്ള സെലക്ഷൻ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ സഞ്ജുവിന്റെ ഈ സ്ഥിതിയാർന്ന പ്രകടനങ്ങൾ ആരാധകർക്കടക്കം വളരെ ആശ്വാസം നൽകുന്നതാണ്.

Previous articleഫോമിലേക്കെത്തി ജയസ്വാൾ. വിമർശനങ്ങൾക്ക് മറുപടി സെഞ്ച്വറിയിലൂടെ. രണ്ടാം ഐപിഎൽ സെഞ്ചുറി
Next article“15 റൺസ് ഞങ്ങൾക്ക് കുറവായിരുന്നു. പവർപ്ലേയിലെ ബോളിങും പാളി “- പരാജയകാരണം പറഞ്ഞ് പാണ്ഡ്യ.