സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ എന്ന നിലയിൽ ഇതുവരെ സുവർണ നേട്ടങ്ങൾ കൈവരിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ഒരു വലിയ നേട്ടം തന്നെയാണ് രോഹിത്തിന് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ ലോകകപ്പിന് ശേഷം രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20 യിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി.

ശേഷം ഇന്ത്യൻ നായകനാവാൻ യോഗ്യതയുള്ള 2 താരങ്ങളെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം. ഇന്ത്യയുടെ ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ് എന്നിവർക്ക് ഭാവിയിൽ ഇന്ത്യയുടെ ട്വന്റി20 നായകനാവാൻ സാധിക്കും എന്നാണ് കരീം പറഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ ഹർദിക് പാണ്ഡ്യ നായകനായെത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രോഹിത് ശർമയും വിരാട് കോഹ്ലിയും പര്യടനത്തിൽ നിന്ന് വിശ്രമം എടുക്കുകയാണെങ്കിൽ, ഏകദിന പരമ്പരയിൽ രാഹുൽ നായകനായി എത്താനും സാധ്യതകളുണ്ട്. ഈ സമയത്താണ് ഇന്ത്യയുടെ ഭാവി നായകനെപ്പറ്റി കരീം പറഞ്ഞത്.

” ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ആര് ഇന്ത്യൻ നായകനാവും എന്ന കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്. രോഹിത് ശർമ ഇതിനോടകം വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അദ്ദേഹം ട്വന്റി20 മത്സരങ്ങൾ കളിക്കില്ല. അതിനാൽ തന്നെ പുതിയൊരു നായകനെ നമുക്ക് ആവശ്യമാണ്. സ്വാഭാവികമായി 2 താരങ്ങളാണ് നായക നിരയിലേക്ക് വരാൻ സാധ്യതയുള്ളവർ.”- കരീം പറയുന്നു.

Read Also -  ബുംറയെ ഞങ്ങൾ മെരുക്കും. തന്ത്രങ്ങൾ റെഡി. ഓസീസ് നായകൻ കമ്മിൻസ് പറയുന്നു.

“യുക്തിപരമായി നമ്മൾ ചിന്തിക്കുകയാണെങ്കിൽ ഹർദിക് പാണ്ട്യയാണ് ക്യാപ്റ്റനായി എത്താൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി. കാരണം ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിനിൽ ഉപനയകനായി ഹർദിക് പാണ്ഡ്യ കളിച്ചിരുന്നു. മാത്രമല്ല മുൻപ് ഇന്ത്യൻ ടീമിനെ നയിച്ച പാരമ്പര്യവും പാണ്ട്യയ്ക്കുണ്ട്. 2 വർഷങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ എന്ന് ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ ഹർദിക്കും സൂര്യകുമാർ യാദവും നായകനായി ഏത്താൻ സാധ്യതകൾ ഉണ്ട്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ സൂര്യകുമാർ യാദമായിരുന്നു നായകൻ. അവിടെ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയുണ്ടായി. മാത്രമല്ല നന്നായി ബാറ്റ് ചെയ്യാനും അവന് സാധിച്ചു. അതിനാൽ സൂര്യകുമാറും ഇന്ത്യയ്ക്ക് ഒരു ഓപ്ഷൻ തന്നെയാണ്.”- കരീം കൂട്ടിച്ചേർക്കുന്നു.

2023ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിൽ ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു സൂര്യകുമാറിനെ നായകനായി നിശ്ചയിച്ചത്. “ഹർദിക് പാണ്ഡ്യക്ക് ഇന്ത്യൻ ടീമിനായി നിർണായകമായ റോൾ വഹിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ സെലക്ടർമാർക്ക് തോന്നുകയാണെങ്കിൽ, അവർ അവനെ നായകനാക്കി മാറ്റുകയും ചെയ്യും. കാരണം അതിന് അനുയോജ്യനായ താരം തന്നെയാണ് ഹർദിക്ക്. അതുകൊണ്ടുതന്നെ ഹർദ്ദിക്കും സൂര്യകുമാറുമാണ് അടുത്ത നായകരാവാൻ സാധ്യതയുള്ള താരങ്ങൾ എന്നാണ് ഞാൻ വിലയിരുത്തുന്നത്.”- കരീം പറഞ്ഞുവെക്കുന്നു.

Scroll to Top