തന്‍റെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. മത്സരത്തില്‍ നാലാമനായി ക്രീസില്‍ എത്തിയ താരം രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. മത്സരത്തില്‍ 45 പന്തില്‍ 7 ഫോറും 6 സിക്സും സഹിതം 84 റണ്‍സാണ് നേടിയത്.
ഒരുപാട് കഠിനധ്വാനത്തിന്‍റെ ഫലമാണ് ഈ പ്രകടനം എന്ന് മത്സരശേഷം റിയാന്‍ പരാഗ് പറഞ്ഞു. ” ഇതിനു പിന്നില്‍ ഒരുപാട് കഠിനധ്വാനമുണ്ട്. ബൗളറയല്ല, ബോളര്‍ എറിയുന്ന പന്തുകള്‍ക്കെതിരെയാണ് ഞാന്‍ പരിശീലിക്കുന്നത്. ഇന്ന് അടിച്ച പല ഷോട്ടുകളും ഇത്തരത്തില്‍ പരിശീലിച്ചതാണ്. യോര്‍ക്കറില്‍ അടിക്കാനും ഷോട്ട് ബോളില്‍ സിക്സ് അടിക്കാനും എനിക്ക് പവറുണ്ട്. ചിലപ്പോള്‍ ശരിയാക്കും ചില സമയത്ത് ശരിയാകില്ലാ.” മത്സരത്തിനിടെ റിയാന്‍ പരാഗ് പറഞ്ഞു.
നങ്കൂരമിട്ട് കളിച്ച റിയാന്‍ പരാഗ് അവസാന നിമിഷങ്ങളിലാണ് സ്ട്രൈക്ക് ഉയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 26 ബോളില്‍ 26 റണ്‍ എന്ന നിലയിലായിരുന്നു പരാഗ്. ക്യാപ്റ്റന്‍ സഞ്ചു സാംസണും കോച്ച് സംഗകാരയും അവസാനം വരെ ബാറ്റ് ചെയ്യാന്‍ പറഞ്ഞതായി വെളിപ്പെടുത്തി.
”സംഗയും സഞ്ചു ഭയ്യയും എന്നോട് അവസാനം വരെ ബാറ്റ് ചെയ്യാന്‍ പറഞ്ഞു. അവസാനം വരെ നിന്നാല്‍ എനിക്ക് വലിയ സ്കോര്‍ ചെയ്യാന്‍ കഴിയും എന്നറിയാമായിരുന്നു. ക്രീസില്‍ പുതിയതായി എത്തുന്ന ബാറ്റര്‍ക്ക് അത്ര എളുപ്പമായിരുന്നില്ലാ” പരാഗ് കൂട്ടിചേര്‍ത്തു.