ഷഫാലിയുടെ ‘സേവാഗ് സ്റ്റൈൽ’ വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ്‌ സെമിയിൽ.

ഏഷ്യാകപ്പിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. സെമിഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നേപ്പാൾ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിൽ ഷഫാലി വർമയുടെ വെടിക്കെട്ട് അർദ്ധസെഞ്ച്വറി ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഷഫാലിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 178 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ നേപ്പാളിന്റെ ഇന്നിംഗ്സ് കേവലം 96 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ ഷഫാലി വർമ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഒപ്പം മറ്റൊരു ഓപ്പണറായ ഹേമലതയും കൃത്യമായ രീതിയിൽ ഇന്നിങ്സ് കെട്ടിപ്പടുത്തപ്പോൾ ഇന്ത്യയുടെ സ്കോർ കുതിച്ചു. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും നേപ്പാളിനെതിരെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഹേമലത മത്സരത്തിൽ 42 പന്തുകളിൽ 47 റൺസാണ് സ്വന്തമാക്കിയത്. ആദ്യ വിക്കറ്റിൽ ഷഫാലി വർമക്കൊപ്പം 122 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഹേമലതയ്ക്ക് സാധിച്ചിരുന്നു. ഹേമലത പുറത്തായ ശേഷവും ഷഫാലി തന്റെ ആക്രമണം അഴിച്ചുവിടുകയുണ്ടായി.

മത്സരത്തിൽ 48 പന്തുകൾ നേരിട്ട ഷഫാലി 81 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ റോഡ്രിഗസ് അടിച്ചു തകർത്തുതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. 15 പന്തുകളിൽ 5 ബൗണ്ടറികളടക്കം 28 റൺസ് നേടിയ റോഡ്രിഗസ് പുറത്താവാതെ നിന്നു. ഇതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച നേപ്പാളിനെ തുടക്കത്തിൽ തന്നെ തുരത്താൻ അരുന്ധതി റെഡ്ഡിയ്ക്ക് സാധിച്ചു. ഒപ്പം രാധാ യാദവും ദീപ്തി ശർമയും മികവ് പുലർത്തിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു.

നേപ്പാൾ നിരയിൽ ആർക്കും തന്നെ ക്രീസിൽ പിടിച്ചു നിന്ന് ഇന്ത്യക്കെതിരെ പോരാട്ടം നയിക്കാൻ സാധിച്ചില്ല. ഇതോടെ നേപ്പാളിന്റെ ഇന്നിങ്സ് കേവലം 95 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി വെടിക്കെട്ട് ബോളിംഗ് പ്രകടനമാണ് അരുന്ധതി, ദീപ്തി ശർമ രാധാ യാദവ് എന്നിവർ കാഴ്ചവച്ചത്.

ദീപ്തി മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കി. അരുന്ധതിയും രാധാ യാദവും 2 വിക്കറ്റുകൾ വീതം മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ 82 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.വമ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ എത്തിയിരിക്കുന്നത്

Previous articleസഞ്ജുവിനെ അവഗണിക്കുന്നത് ആദ്യമായല്ലല്ലോ, ഇനിയും അത് തുടരും. തുറന്നടിച്ച് ഉത്തപ്പ.
Next articleമൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം സഞ്ജു, ഗില്ലും ജയസ്വാളും ഓപ്പണിങ്. ആദ്യ ട്വന്റി20യിലെ സാധ്യത ടീം.