വീണ്ടും തേര്‍ഡ് അംപയറുടെ കണ്ണടച്ച തീരുമാനം. വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുത്തു. കാര്‍ത്തികിനെ ഗോള്‍ഡന്‍ ഡക്ക് ആക്കുവാനുള്ള അവസരം ഇല്ലാതായി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിലും പിഴവുമായി തേർഡ് അമ്പയർ. ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്കിന്റെ കൃത്യമായ വിക്കറ്റാണ് അമ്പറുടെ മോശം തീരുമാനം മൂലം ഇല്ലാതായത്. രാജസ്ഥാനെ ഈ തീരുമാനം വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി.

മത്സരത്തിൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ദിനേശ് കാർത്തിക്കിനെ ആവേഷ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പന്ത് കൃത്യമായി പാഡിൽ കൊള്ളുന്നതിന്റെ ദൃശ്യങ്ങൾ റിപ്ലൈയിൽ നിന്ന് ലഭ്യമായിരുന്നു. എന്നാൽ തേർഡ് അമ്പയറിൽ നിന്നുണ്ടായ വലിയ പിഴവ് മൂലം രാജസ്ഥാന് വിക്കറ്റ് ലഭിക്കാതെ പോയി.

മത്സരത്തിന്റെ 15ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം നടന്നത്. ദിനേശ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ ഒരു തകർപ്പൻ ബോളാണ് ആവേഷ് എറിഞ്ഞത്. ബോളുമായി കൃത്യമായി കണക്ട് ചെയ്യാൻ കാർത്തിക്കിന് സാധിച്ചില്ല. മാത്രമല്ല സ്വിങ് ചെയ്തുവന്ന പന്ത് ദിനേശ് കാർത്തിക്കിന്റെ പാഡിൽ കൊള്ളുകയും ചെയ്തു.

ഇത് ഔട്ടാണ് എന്ന് വ്യക്തമായ ഓൺഫീൽഡ് അമ്പയർ ഉടൻതന്നെ കൈ ഉയർത്തി. എന്നാൽ ദിനേശ് കാർത്തിക് തന്റെ പങ്കാളിയുമായി സംസാരിച്ച ശേഷം ഇത് റിവ്യൂവിന് വിടുകയായിരുന്നു. പന്ത് കൃത്യമായി കാർത്തിക്കിന്റെ പാഡിലാണ് കൊണ്ടത് എന്ന് റിപ്ലൈകളിൽ നിന്ന് വ്യക്തമായിരുന്നു. പക്ഷേ അമ്പയർക്ക് വലിയ പിഴവു പറ്റി.

GOMZYuuWEAAlo08

ദിനേശ് കാർത്തിക്കിന്റെ ബാറ്റ് പാഡിൽ കൊള്ളുന്ന സമയത്തുണ്ടായ സ്പൈക്ക് ബാറ്റിൽ പന്ത് കൊണ്ടത് തന്നെയാണ് എന്ന് അമ്പയർ തെറ്റിദ്ധരിച്ചു. ബാറ്റ് പന്തിൽ കൊണ്ടു എന്നുപറഞ്ഞ് തേർഡ് അമ്പയർ അത് നോട്ടൗട്ട് വിധിക്കുകയാണ് ഉണ്ടായത്. ഈ സമയത്ത് കമന്ററി ബോക്സിൽ ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്കർ ഇതേ സംബന്ധിച്ച് കൃത്യമായ തീരുമാനം പറയുകയുണ്ടായി.

ബാറ്റ് പാഡിൽ കൊണ്ടപ്പോഴാണ് സ്പൈക്ക് ഉണ്ടായതെന്നും, ബാറ്റ് ഒരു കാരണവശാലും പന്തിൽ കൊണ്ടിട്ടില്ല എന്നുമാണ് ഗവാസ്കർ കമന്റ്ററി ബോക്സിൽ പറഞ്ഞത്. രാജസ്ഥാൻ കോച്ച് സംഗക്കാര ഈ തീരുമാനത്തിൽ വളരെ അസ്വസ്ഥനായി കാണപ്പെടുകയുണ്ടായി.

ഇത് ആദ്യമായല്ല ഈ ഐപിഎല്ലിൽ അമ്പയർ ഇത്തരത്തിൽ മോശം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. വളരെ വേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി കൃത്യമായി റിപ്ലൈകൾ പരിശോധിക്കാത്തത് ഐപിഎല്ലിൽ നിരന്തരം കണ്ടുവരികയാണ്. നിലവിൽ ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ വലിയ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഈ അവസരം മുതലാക്കി മികച്ച സ്കോർ കണ്ടെത്തുക എന്നതാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. മറുവശത്ത് രാജസ്ഥാനെ സംബന്ധിച്ച് മത്സരത്തിന്റെ തുടക്കം മുതൽ നിർഭാഗ്യം വേട്ടയാടുകയാണ്.

Previous articleലോകകപ്പ് ടീമിൽ സഞ്ജുവല്ല വേണ്ടത്. പന്തിനെ ഉൾപ്പെടുത്തണം. യുവരാജ് സിംഗ് പറയുന്നു.
Next articleവീണ്ടും കലമുടച്ച് സഞ്ജു, എലിമിനേറ്ററിലും പരാജയം. 13 പന്തിൽ നേടിയത് 17 റൺസ്.