റിങ്കുവും രഹാനെയുമല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ ക്യാപ്റ്റൻ അവൻ. മുഹമ്മദ്‌ കൈഫ്‌ പറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷം ഐപിഎൽ ലേലത്തിലൂടെ അയ്യരെ സ്വന്തമാക്കാനുള്ള ശ്രമം പോലും കൊൽക്കത്ത നടത്തിയില്ല. 26.75 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് പഞ്ചാബ് കിംഗ്സ് മുൻ കൊൽക്കത്ത നായകനെ തങ്ങളുടെ ടീമിലെത്തിച്ചത്.

ശ്രേയസ് അയ്യർ ടീം വിട്ടതോടെ കൊൽക്കത്ത അല്പം പ്രതിസന്ധിയിലായി എന്നതാണ് സത്യാവസ്ഥ. പുതിയ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ സാധിച്ചെങ്കിലും നായകൻ എന്ന നിലയിൽ ഉയർത്തിക്കാട്ടാൻ ആരുമില്ല എന്നതാണ് കൊൽക്കത്തയുടെ ആശങ്ക. ഈ സാഹചര്യത്തിൽ യുവതാരമായ റിങ്കു സിംഗ് സീസണിൽ കൊൽക്കത്തയുടെ നായകനാവും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതേ സംബന്ധിച്ചാണ് ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സംസാരിക്കുന്നത്. റിങ്കു കൊൽക്കത്തയുടെ നായകനാവില്ലന്നും മറ്റൊരു താരത്തെയാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും കൈഫ് പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻപ് ഡൽഹി, ബാംഗ്ലൂർ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് കൈഫ്. ഇത്തവണത്തെ ലേലത്തിൽ കൊൽക്കത്ത 23.75 എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യർ തന്നെ സീസണിലെ നായകനാവും എന്നാണ് കൈഫിന്റെ അഭിപ്രായം. നിലവിൽ കൊൽക്കത്ത ശ്രമിക്കുന്നത് യുവ താരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ആണെന്നും, അതിനാൽ വെങ്കിടേഷ് അയ്യരെ നായകനാക്കുന്നത് ഫ്രാഞ്ചൈസിയ്ക്ക് ഗുണം ചെയ്യുമെന്നും കൈഫ് കൂട്ടിച്ചേർക്കുകയുണ്ടായി. ഇക്കാര്യം ഏകദേശം ഉറപ്പാണ് എന്ന് കൈഫ് പറയുന്നു.

“ഇത്തവണത്തെ മെഗാലേലത്തിൽ വെങ്കിടേഷ് അയ്യർക്കായി 23.75 കോടി രൂപയാണ് കൊൽക്കത്ത ചിലവാക്കിയത്. അതുകൊണ്ടു തന്നെ ഒരു കാര്യം ഉറപ്പാണ്. അവൻ തന്നെയാണ് ഈ സീസണിൽ കൊൽക്കത്തയുടെ നായകൻ. ഇതിന് കൊൽക്കത്തയുടെ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും വലിയ സഹായം തന്നെ ചെയ്യും. മാത്രമല്ല അയ്യർക്കിത് വലിയ അവസരം തന്നെയാണ്. ഇതൊരു മികച്ച സീസണാക്കി മാറ്റിയാൽ അയാൾക്ക് വലിയ ബഹുമതികൾ ലഭിക്കും.”- കൈഫ് പറയുകയുണ്ടായി.

ഐപിഎൽ ലേലത്തിലൂടെ വമ്പൻ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ഇത്തവണയും കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. 3.6 കോടി രൂപയ്ക്ക് ഡികോക്കിനെ കൊൽക്കത്ത ലേലത്തിൽ സ്വന്തമാക്കിയിരുന്നു. നോർക്യയെ 5 കോടി രൂപയ്ക്കാണ് കൊൽക്കത്ത ഈ ലേലത്തിൽ സ്വന്തമാക്കിയത്. ഒപ്പം പവർ ഹിറ്ററായ റോവ്മൻ പവൽ, മോയിൻ അലി എന്നിവരെയും കൊൽക്കത്ത ലേലത്തിൽ നേടിയിട്ടുണ്ട്. ഇന്ത്യയുടെ പേസ് സെൻസേഷനായ ഉമ്രാൻ മാലിക്, വെറ്ററൻ താരം അജിങ്ക്യ രഹാനെ എന്നിവരെയും ടീമിലെത്തിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

KKR IPL 2025 Squad

Previous articleവെങ്കിടേഷിന് 23 കോടി. ലേലത്തിൽ കൊൽക്കത്ത നടത്തിയ 3 പിഴവുകൾ.