രോഹൻ കുന്നുമ്മൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക്?? താരത്തെ ക്യാമ്പിലെത്തിച്ച് ഗാംഗുലിയും കൂട്ടരും

rohan kunnumal

ദിയോധർ ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ മലയാളി താരം രോഹിൻ കുന്നുമ്മലിനെ റാഞ്ചാനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമായ ഡൽഹി ക്യാപിറ്റൽസ്. ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഡൽഹിയുടെ ട്രയലിൽ പങ്കെടുക്കാൻ രോഹൻ കുന്നുമ്മലിനെ ക്ഷണിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് ടീം.

ദിയോധർ ട്രോഫിയുടെ ഫൈനലിൽ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു രോഹൻ കുന്നുമ്മൽ നേടിയത്. ഇതിന് പിന്നാലെയാണ് ക്യാപ്പിറ്റൽസിൽ നിന്ന് വിളി വന്നിരിക്കുന്നത്. ടൂർണമെന്റിലെ രോഹന്റെ തകർപ്പൻ പ്രകടനം ഡൽഹിയെ വളരെയധികം ആകർഷിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്.

ദിയോധർ ട്രോഫിയിൽ ഒരു തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു രോഹൻ കാഴ്ചവച്ചത്. സൗത്ത് സോണിനായി ടൂർണമെന്റിൽ 311 റൺസാണ് താരം നേടിയത്. 62.6 റൺസ് ശരാശരിയിൽ ആയിരുന്നു രോഹൻ കുന്നുമ്മലിന്റെ ദിയോധർ ട്രോഫിയിലെ പ്രകടനം. മാത്രമല്ല ടൂർണമെന്റിന്റെ ഫൈനലിൽ തട്ടുപൊളിപ്പൻ സെഞ്ച്വറി പ്രകടനം കാഴ്ചവയ്ക്കാനും രോഹന് സാധിച്ചു. രോഹന്റെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ടൂർണമെന്റിൽ സൗത്ത് സോൺ ടീം ചാമ്പ്യന്മാരായി മാറിയത്. രോഹന്റെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധ പൂർണമായും ആകർഷിക്കുകയുണ്ടായി.

See also  സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.

ഡൽഹി ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടറായ മുൻ താരം സൗരവ് ഗാംഗുലി അടക്കമുള്ളവരാണ് പരിശീലന ക്യാമ്പിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം പ്രകടനം ഡൽഹിയെ വളരെയധികം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ടീമിൽ ഒരു അടിമുടി മാറ്റം നടത്താനാണ് ഡൽഹി ശ്രമിക്കുന്നത്.

അതിനാൽ ഒരുപാട് യുവതാരങ്ങളെ ടീമിൽ ഡൽഹി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. രോഹൻ കുന്നുമ്മലിനെ പോലെയുള്ള താരങ്ങൾ ഡൽഹിയിൽ അരങ്ങേറുന്നത് ടീമിന് വലിയ ആശ്വാസം ഉണ്ടാക്കും എന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് രോഹൻ ഡൽഹി ടീമിൽ അണിനിരന്നേക്കാം എന്ന സാധ്യത തള്ളിക്കളയാനാവില്ല.

ഇക്കഴിഞ്ഞ ദിയോധർ ട്രോഫിയിൽ ഏറ്റവുമധികം റൺസ് നേടിയ മൂന്നാമത്തെ താരമായി രോഹൻ കുന്നുമ്മൽ മാറിയിരുന്നു. സൗത്ത് സോൺ ടീമിന്റെ ഓപ്പണറായി ഇറങ്ങിയ രോഹൻ കുന്നുമ്മൽ എല്ലാ മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിലാണ് രോഹൻ കുന്നുമ്മൽ തന്റെ റൺസ് കണ്ടെത്തിയത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടൂർണമെന്റിൽ 123.90 ആയിരുന്നു രോഹന്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ്.

Scroll to Top