രോഹിത് ശർമയുടെ പ്രതാപകാലമൊക്കെ അവസാനിച്ചു. ഇംഗ്ലണ്ടിന് മികച്ച അവസരം. ഇംഗ്ലണ്ട് ലെജൻഡ് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയേറെ നിരാശയിലാക്കിയിട്ടുണ്ട്. മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഇതിഹാസം ബോയ്ക്കോട്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മികച്ച പ്രകടനങ്ങൾ നേരത്തെ കഴിഞ്ഞു എന്നാണ് ബോയ്ക്കോട്ട് പറയുന്നത്.

അതിനാൽ തന്നെ ഇന്ത്യ വിരാട് കോഹ്ലിയെയും ജഡേജയെയും വരും മത്സരങ്ങളിൽ മിസ്സ് ചെയ്യുമെന്നും ബോയ്‌ക്കോട്ട് പറയുന്നു.

കഴിഞ്ഞ സമയങ്ങളിൽ രോഹിത് ശർമ ചെറിയ ക്യാമിയോകൾ മാത്രമാണ് കളിച്ചിട്ടുള്ളതെന്നും, വലിയ രീതിയിൽ ഇന്ത്യൻ മണ്ണിൽ പരാജയപ്പെട്ടിട്ടുണ്ട് എന്നും ബോയ്ക്കോട്ടെ ചൂണ്ടിക്കാട്ടുന്നു.

“ഇന്ത്യ വരും മത്സരങ്ങളിൽ വിരാട് കോഹ്ലിയുടെ അഭാവം നന്നായി അറിയും. മാത്രമല്ല പേശിവലിവ് മൂലം രണ്ടാം മത്സരത്തിൽ കളിക്കാതിരിക്കുന്ന ജഡേജയെയും ഇന്ത്യയ്ക്ക് മിസ് ചെയ്യും. നായകൻ രോഹിത് ശർമയ്ക്ക് ഇപ്പോൾ 37 വയസ്സായി. അയാൾ തന്റെ മികച്ച പ്രകടനങ്ങൾ കഴിഞ്ഞിട്ട് ഒരുപാട് നാളുകളായി.”

“ഇപ്പോൾ ചെറിയ ക്യാമിയോകൾ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യൻ മണ്ണിൽ 2 സെഞ്ച്വറികൾ മാത്രമാണ് രോഹിത്തിന് നേടാൻ സാധിച്ചത്.”- ബോയ്‌ക്കോട്ട് പറഞ്ഞു.

“ഇന്ത്യയെ സംബന്ധിച്ച് ജഡേജ വളരെ വലിയ നഷ്ടമാണ്. അവൻ ടീമിലെ വലിയൊരു ഓൾറൗണ്ടർ തന്നെയായിരുന്നു. മികച്ച ബോളറും മികച്ച ഫീൽഡറും ആയിരുന്നു. ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ മികച്ച പ്രകടനം നടത്താനും ജഡേജയ്ക്ക് സാധിച്ചിരുന്നു. കോഹ്ലിയും അവരെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. ഇന്ത്യൻ പീച്ചുകളിൽ 60 റൺസ് ശരാശരിയിൽ കളിക്കുന്ന അവിശ്വസനീയ ബാറ്ററാണ് കോഹ്ലി.

ഫീൽഡിങ്ങിലും ഇന്ത്യക്കായി ഊർജ്ജസ്വലമായ പ്രകടനങ്ങൾ സമീപകാലത്ത് കോഹ്ലി കാഴ്ച വച്ചിട്ടുണ്ട്. അതിനാൽ ഈ രണ്ട് നഷ്ടങ്ങളും ഇന്ത്യയെ വലിയ രീതിയിൽ ഇന്ത്യയെ ബാധിക്കും. മൂന്നാം ടെസ്റ്റ് മത്സരത്തിൽ കോഹ്ലി തിരികെ എത്തുന്നതിനു മുൻപ്, ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയൊരു അവസരമാണ്. അത് ഇംഗ്ലണ്ട് ഉപയോഗിക്കും.”- ബോയ്ക്കോട്ട് കൂട്ടിച്ചേർത്തു.

“നിലവിൽ ഇംഗ്ലണ്ട് ഈ സീരീസിൽ വളരെ മികച്ച നിലയിലാണ്. കൃത്യമായ സമയത്ത് കൃത്യമായ സ്ഥലത്ത് അവർ എത്തിയിട്ടുണ്ട്. ഈ സീരീസ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് മുൻപിലേക്ക് വലിയൊരു അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് കോഹ്ലി, ജഡേജ, മുഹമ്മദ് ഷാമി, റിഷഭ് പന്ത് എന്നിവരുടെ അഭാവം വലിയ രീതിയിൽ അലട്ടുന്നുണ്ട്. ഈ താരങ്ങളൊക്കെയും എതിർ ടീമിനെതിരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ളതാണ്. ഇവരില്ലാത്ത ഇന്ത്യ പലപ്പോഴും ദുർബലമാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇത്തരം അസുലഭമായ അവസരം ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്.”- ബോയ്ക്കോട്ട് പറഞ്ഞു വയ്ക്കുന്നു.

Previous articleഇന്ത്യ 4 സ്പിന്നർമാരുമായി ഇറങ്ങണം. നാലാം സ്പിന്നറായി അവൻ വരണം. മാറ്റങ്ങൾ നിർദ്ദേശിച്ച് അനിൽ കുംബ്ലെ.
Next articleകോഹ്ലിയും രോഹിതുമല്ല, ലോകകപ്പിലെ ഹീറോ ആവുന്നത് മറ്റൊരു യുവതാരം. പ്രവചനവുമായി കെവിൻ പീറ്റേഴ്സൺ.