രോഹിത് ഭയ്യാ ഐപിഎല്ലിനിടെ എന്നോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. റിങ്കു സിംഗ് തുറന്നുപറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡഴ്സ് കിരീടം ചൂടിയത്. ആവേശ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്തക്കായി ഈ സീസണിലും തരക്കേടില്ലാത്ത സംഭാവനകൾ നൽകാൻ മധ്യനിര ബാറ്റർ റിങ്കു സിംഗിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ റിങ്കു സിംഗിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ റിങ്കുവിനെ ഉൾപ്പെടുത്തിയിട്ടില്ല. കേവലം റിസർവ് താരമായാണ് റിങ്കുവിനെ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.

ഇത് തനിക്ക് നിരാശ ഉണ്ടാക്കുന്നു എന്ന് റിങ്കു സിംഗ് മുൻപ് പറയുകയുണ്ടായി. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിനിടെ രോഹിത് ശർമ റിങ്കുവീനോട് സംസാരിക്കുന്ന വീഡിയോ വലിയ രീതിയിൽ ചർച്ചാ വിഷയമായിരുന്നു. ഇരുവരുടെയും കളിക്കളത്തിലെ സംസാരത്തെപ്പറ്റി പിന്നീട് റിങ്കു പറയുകയുണ്ടായി. നന്നായി കഠിനാധ്വാനം ചെയ്യാനും, കൂടുതലായി ചിന്തിക്കേണ്ടതില്ല എന്നുമാണ് തന്റെ നായകൻ തന്നോട് പറഞ്ഞത് എന്ന് റിങ്കു കൂട്ടിച്ചേർക്കുന്നു.

ഇനിയും 2 വർഷങ്ങൾ കഴിഞ്ഞാൽ അടുത്ത ലോകകപ്പ് ഉണ്ടാവുമെന്നും, അത് ലക്ഷ്യം വെച്ച് മുൻപോട്ടു പോകാനാണ് രോഹിത് തന്നോട് പറഞ്ഞതെന്ന് റിങ്കു പറയുകയുണ്ടായി. രോഹിത് ശർമ എത്രമാത്രം മികച്ച നായകനാണ് എന്ന് വ്യക്തമാക്കുന്ന കാര്യം കൂടെയാണ് റിങ്കു തുറന്നു പറഞ്ഞിരിക്കുന്നത്.

“രോഹിത് ഭയ്യാ എന്നോട് സ്പെഷ്യലായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. പകരം അദ്ദേഹം എന്നോട് ഒരു കാര്യം ആവശ്യപ്പെടുകയാണ് ഉണ്ടായത്. നന്നായി കഠിനപ്രയത്നത്തിൽ ഏർപ്പെടാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അടുത്ത രണ്ടു വർഷങ്ങൾ കഴിഞ്ഞാൽ അടുത്ത ലോകകപ്പ് ഉണ്ടാകുമെന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചു.

മറ്റൊന്നും തന്നെ ആലോചിച്ച് വിഷമിക്കേണ്ടതില്ല എന്നാണ് ഭയ്യ എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്. ഒരു മികച്ച ക്യാപ്റ്റൻ എങ്ങനെയാവണമെന്ന് ലോകം കാണുകയാണ്. വൈകാതെ തന്നെ രോഹിത് ഭയ്യക്കൊപ്പം ഒരു പര്യടനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- റിങ്കു സിംഗ് പറയുന്നു.

റിങ്കുവിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് പല മുൻ ക്രിക്കറ്റർമാരെയും ഞെട്ടിക്കുകയുണ്ടായി. റിങ്കുവിന് പകരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ വെടിക്കെട്ട് താരമായ ശിവം ദുബെയെ ആണ് ഇന്ത്യ തങ്ങളുടെ ഫിനിഷർ റോളിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒപ്പം ഹർദിക് പാണ്ഡ്യ അടക്കമുള്ളവരെയും ഈ റോളിലേക്ക് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നു. എന്നിരുന്നാലും റിസർവ് താരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ റിങ്കുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിനും പുറപ്പെടുന്നത്.

Previous articleഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന 55 ലക്ഷത്തിൽ ഞാൻ തൃപ്തൻ. ഒരു കാലത്ത് ഇതുപോലും പ്രതീക്ഷിച്ചിരുന്നില്ല. റിങ്കു സിംഗ് പറയുന്നു.
Next articleകോഹ്ലിയും ജയസ്വാളും ലോകകപ്പിൽ ഓപ്പൺ ചെയ്യണം. രോഹിത് നാലാം നമ്പറിൽ ഇറങ്ങണം – വസീം ജാഫർ.