രോഹിതോ ബുമ്രയോ? ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ പ്രധാനിയാര്? ഗവാസ്കർ പറയുന്നു.

384022

2024 ട്വന്റി20 ലോകകപ്പിൽ കൂട്ടായ്മയുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീമിലുള്ള മുഴുവൻ താരങ്ങളുടെയും കഠിനപ്രയത്നത്തിന്റെ ഫലമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ച ലോകകപ്പ് കിരീടം. രോഹിത് ശർമ, വിരാട് കോഹ്ലി, ബൂമ്ര, ഹർദിക് പാണ്ഡ്യ എന്നിവരൊക്കെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യൻ ടീമിന്റെ നട്ടെല്ലായവരാണ്.

എന്നാൽ ഇതിൽ ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. രോഹിത് ശർമയാണോ ബൂമ്രയാണോ ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും മികവ് പുലർത്തിയത് എന്നാണ് സുനിൽ ഗവാസ്കർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഹർദ്ദിക്കും ബുമ്രയും കോഹ്ലിയും ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചങ്കിലും രോഹിത് ശർമയെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി ഗവാസ്കർ തിരഞ്ഞെടുത്തിരിക്കുന്നത്. 2023 ലോകകപ്പ് ഫൈനലിലെ പരാജയത്തിന്റെ വലിയ കടം തീർക്കാൻ രോഹിത് ശർമയ്ക്ക് ടൂർണമെന്റിലൂടനീളം സാധിച്ചു എന്ന് ഗവാസ്കർ പറയുകയുണ്ടായി.

“ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരുപാട് മാച്ച് വിന്നർമാർ ഉണ്ടായിരുന്നു. ടൂർണമെന്റിൽ ടീം പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ കണക്കാക്കുകയാണെങ്കിൽ, എല്ലാവരും എല്ലാ ഫീൽഡിലും മികവ് പുലർത്തി. ടൂർണമെന്റിലെ താരമായി മാറിയത് ബുമ്രയായിരുന്നു. ആ പുരസ്കാരത്തിന് അവൻ പൂർണമായും അർഹനാണ്.”- ഗവാസ്കർ പറഞ്ഞു.

Read Also -  ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.

“എന്നിരുന്നാലും ടൂർണമെന്റിൽ ഇന്ത്യയെ മികവിലെത്തിച്ച പ്രധാന താരം രോഹിത് ശർമ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. രോഹിത് ശർമയുടെ നായകത്വ മികവ് ടൂർണമെന്റിൽ എടുത്തു പറയേണ്ടതാണ്. കാരണം അവന്റെ ശരീരഭാഷയിൽ പോലും ഒരുതരത്തിലുമുള്ള ടെൻഷനോ മറ്റു സമ്മർദ്ദമോ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

“പല സമയത്തും ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന താരം കൂടിയാണ് രോഹിത് ശർമ. പക്ഷേ അതൊന്നും അവനെ ബാധിക്കുന്നില്ല. ടൂർണമെന്റിന്റെ ചില സമയത്ത് ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. പക്ഷേ ആ സമയത്തും നന്നായി സാഹചര്യം മനസ്സിലാക്കി കളിക്കാൻ രോഹിത്തിന് സാധിച്ചു. അതിനാൽ തന്നെ വലിയ പ്രശംസ അവൻ അർഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അവന്റെ നായകത്വ മികവ് ടൂർണമെന്റിൽ മറ്റെന്തിനേക്കാളും വലുതാണ് എന്ന് ഞാൻ പറയാൻ കാരണം.”- ഗവാസ്കർ പറഞ്ഞു വയ്ക്കുന്നു.

Scroll to Top