2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യയെ നായകനാക്കിയാണ് മുംബൈ മുമ്പോട്ട് പോകുന്നത്. കഴിഞ്ഞ സീസണുകളിൽ മുംബൈയ്ക്കായി നായകൻ എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത്തിനെ പല കാരണങ്ങൾ കൊണ്ട് മുംബൈ മാറ്റി നിർത്തുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രോഹിത് ശർമയെ നായക സ്ഥാനത്തു നിന്നും മാറ്റാനുള്ള മുംബൈയുടെ തീരുമാനം യാതൊരു തരത്തിലും ശരിയായി തോന്നുന്നില്ല എന്ന് റെയ്ന പറയുകയുണ്ടായി. എന്തു കാരണം കൊണ്ടാണെങ്കിലും രോഹിത്തിനെ നായക സ്ഥാനത്തുനിന്നും മാറ്റാൻ പാടില്ലായിരുന്നു എന്നാണ് റെയ്ന പറഞ്ഞത്.
രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്ന റെയ്ന പറയുന്നു. എന്നിരുന്നാലും മുംബൈ അവസാന മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കിയതിനെ റെയ്ന അഭിനന്ദിക്കുന്നുണ്ട്.
എന്നിരുന്നാലും നായകനായി രോഹിത്തിനെ മുംബൈ നിലനിർത്തേണ്ടിയിരുന്നു എന്ന് അഭിപ്രായമാണ് റെയ്നക്കുള്ളത്. ഒരുപക്ഷേ മുംബൈ മാനേജ്മെന്റ് രോഹിത്തിന്റെ പ്രായത്തെ കണക്കിലെടുത്താവും ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുക എന്നും റെയ്ന പറഞ്ഞു.
“എന്തുകൊണ്ടാണ് രോഹിത് ശർമയെ മുംബൈ നായക സ്ഥാനത്തു നിന്നും മാറ്റിയത് എന്നതിനെപ്പറ്റി എനിക്കറിയില്ല. പക്ഷേ ഇപ്പോൾ മുംബൈ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാൽ രോഹിത് ശർമ മുംബൈ നായകനായി തുടരേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.”
“പക്ഷേ ഒരു യുവതാരത്തെ നായകനായി നിശ്ചയിക്കാനാവും മുംബൈ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ടാവുക. രോഹിത്തിന് നിലവിൽ 36- 37 വയസ്സുണ്ട് എന്ന കാര്യവും മുംബൈ കണക്കിലെടുത്തിട്ടുണ്ടാവും.”- റെയ്ന കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിന്റെ നായകനായ രോഹിത്തിനെ മുംബൈ ഇത്തരത്തിൽ മാറ്റിനിർത്തിയത് ശരിയായില്ല എന്ന് അഭിപ്രായമാണ് റെയ്നക്കുള്ളത്.
“ഞാനും അക്കാര്യം തന്നെയാണ് ആവർത്തിക്കുന്നത്. എന്തുകൊണ്ടാണ് മുംബൈ മാനേജ്മെന്റ് ഇത്തരത്തിലുള്ള ചിന്തയിലേക്ക് പോയത് എന്നതിനെപ്പറ്റി എനിക്കറിയില്ല. എന്നിരുന്നാലും ഇത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മാത്രമാണ്. ഈ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്നത് കാലമാണ് തെളിയിക്കേണ്ടത്.”
“ഇനിയും 3-4 മത്സരങ്ങളിൽ കൂടി മുംബൈ പരാജയം അറിയുകയാണെങ്കിൽ രോഹിത് വീണ്ടും നായകനായി വരും എന്ന പ്രതീക്ഷയും എനിക്കുണ്ട്.”- റെയ്ന പറഞ്ഞു വയ്ക്കുന്നു. മാത്രമല്ല മറ്റു മൈതാനങ്ങളിൽ ഹർദിക് പാണ്ട്യയ്ക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നതിനെയും റെയ്ന അപലപിച്ചു