മുംബൈ തോൽക്കാൻ കാരണം പാണ്ഡ്യയുടെ ആ മണ്ടൻ തീരുമാനം. ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ.

HARDIK 2024

ഗുജറാത്ത് ടൈറ്റൻസിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മത്സരത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ ചില തീരുമാനങ്ങളാണ് പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്ന് ആരാധകർ പറയുകയുണ്ടായി.

അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസിനായിരുന്നു ഗുജറാത്ത് മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മുംബൈയുടെ ക്യാപ്റ്റനായി അരങ്ങേറിയ പാണ്ഡ്യ 3 ഓവറുകളിൽ 30 റൺസ് വിട്ടു നൽകി. ബാറ്റിംഗിൽ 4 പന്തുകളിൽ 11 റൺസാണ് പാണ്ഡ്യ നേടിയത്. എന്നാൽ മുംബൈയുടെ പരാജയത്തിൽ പ്രധാന കാരണമായത് പാണ്ഡ്യയുടെ ചില തീരുമാനങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

ഹർദിക്കിന്റെ വളരെ മോശം ക്യാപ്റ്റൻസിയാണ് മുംബൈയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് ഇർഫാൻ പത്താൻ പറയുകയുണ്ടായി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇർഫാൻ ഇക്കാര്യം കുറിച്ചത്. മത്സരത്തിൽ റാഷിദ് ഖാന് ഒരു ഓവർ ബാക്കിയുള്ള സമയത്ത് എന്തുകൊണ്ടാണ് ടിം ഡേവിഡിനെ മുംബൈ ബാറ്റിങ്ങിന് അയച്ചത് എന്ന് പത്താൻ ചോദിക്കുന്നു.

ഇന്ത്യൻ ബാറ്റർമാരാണ് സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ളതെന്നും, ആ സമയത്ത് മറ്റൊരു വിദേശ താരത്തെ മൈതാനത്ത് ഇറക്കിയത് പാണ്ഡ്യയുടെ ഭാഗത്തുനിന്ന് വന്ന വളരെ മോശം തീരുമാനമാണ് എന്നുമാണ് പത്താൻ പറയുന്നത്.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“ആ സമയത്ത് റാഷിദ് ഖാന് ഒരു ഓവർ കൂടി ബാക്കിയുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് പാണ്ഡ്യ ആ സമയത്ത് ടിം ഡേവിഡിനെ ബാറ്റിങ്ങിന് അയച്ചത്. സ്പിൻ ബോളർമാർക്കേതിരെ എല്ലായിപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത് ഇന്ത്യൻ ബാറ്റർമാരാണ്. വിദേശ ബാറ്റർമാരെക്കാൾ കൂടുതൽ സ്പിന്നിനെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കും. ഞാനായിരുന്നുവെങ്കിൽ ആ സമയത്ത് ഇന്ത്യൻ താരത്തെയാണ് മൈതാനത്ത് ഇറക്കുക.”- പത്താൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിട്ടു.

മത്സരത്തിൽ മുംബൈയ്ക്കായി ആറാമനായാണ് ഡേവിഡ് ബാറ്റിംഗിന് എത്തിയത്. എന്നാൽ വേണ്ട വിധത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡേവിഡിന് സാധിച്ചില്ല. മത്സരത്തിൽ 10 പന്തുകൾ നേരിട്ട് കേവലം 11 റൺസ് മാത്രമാണ് ഡേവിഡ് നേടിയത്. മോഹിത് ശർമ എറിഞ്ഞ പന്തിൽ ഡേവിഡ് മില്ലർക്ക് ക്യാച്ച് നൽകി ഈ താരം പുറത്താവുകയും ചെയ്തു. മാത്രമല്ല മത്സരത്തിൽ ജസ്‌പ്രീറ്റ് ബൂമ്രയെ ഓപ്പണിങ് സ്പെൽ എറിയിക്കാതിരുന്നത് പാണ്ഡ്യയുടെ ഭാഗത്തുനിന്നും വന്ന പിഴവാണ് എന്ന് ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

Scroll to Top