മുംബൈ ആരാധകരുടെ അധിക്ഷേപങ്ങളാണ് പാണ്ഡ്യയുടെ മോശം പ്രകടനത്തിന് കാരണം. ഗവാസ്കർ പറയുന്നു.

20240518 204311

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹർദിക് പാണ്ഡ്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. 2024 ഐപിഎല്ലിൽ നായകൻ എന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും വളരെ മോശം പ്രകടനമാണ് ഹർദിക് പാണ്ഡ്യയിൽ നിന്നുണ്ടായത്. ഹർദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു 2024.

ഈ പ്രകടനങ്ങൾക്ക് ശേഷം ഒരുപാട് വിമർശനങ്ങളും ഹർദിക് പാണ്ഡ്യയെ തേടി എത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ ഹർദിക് പാണ്ഡ്യയെ മുംബൈ, നായകനായി നിയമിച്ചതിന് ശേഷമുണ്ടായ നെഗറ്റീവ് മനോഭാവങ്ങളാണ് ഇത്തരത്തിൽ പാണ്ഡ്യയുടെ പ്രകടനം മോശമാകാൻ കാരണമെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു.

മുംബൈയുടെ ലക്നൗവിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ഗവാസ്കർ. ഈ സീസണിൽ ഹർദിക് പാണ്ഡ്യയെ നെഗറ്റീവ് കമന്റുകൾ ഒരുപാട് ബാധിച്ചിട്ടുണ്ട് എന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹർദിക്കിന് സാധിച്ചില്ലെന്നും,പിന്നീട് വന്ന നെഗറ്റീവ് കമന്റുകൾ അവനെ ബാധിച്ചു എന്നും ഗവാസ്കർ കരുതുന്നു. ഒരുപക്ഷേ സീസണിലെ ആദ്യ മത്സരങ്ങളിൽ കുറച്ച് റൺസ് കണ്ടെത്തുകയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഹർദ്ദിക്കിന്റെ ഈ സീസണിലെ കഥ മറ്റൊന്നായേനെ എന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്.

“അവന് ഈ സീസണിൽ മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മുംബൈ ടീമിന്റെ നായകനായി അവനെ തിരഞ്ഞെടുത്തത് മുതൽ ഒരുപാട് നെഗറ്റീവ് ആയുള്ള കമന്റുകൾ അവനെതിരെ എത്തി. നമ്മൾ എത്ര കഠിനമായ വ്യക്തിയാണെങ്കിലും അതൊക്കെയും നമ്മളെ ബാധിക്കും. അത് നമുക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് ഞാൻ കരുതുന്നത്. എല്ലാവരും മനുഷ്യർ തന്നെയാണ്.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

നമ്മെ പറ്റി മറ്റൊരാൾ വളരെ വിമർശനാത്മകമായ കമന്റുകൾ പറയുന്നത് നമുക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. അത് ഹർദിക് പാണ്ഡ്യയുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ സീസണിലെ ആദ്യ മത്സരങ്ങളിൽ കുറച്ച് റൺസും കുറച്ചു വിക്കറ്റുകളും കണ്ടെത്താൻ അവന് സാധിച്ചിരുന്നുവെങ്കിൽ കഥ മാറിയേനെ. പക്ഷേ അതിന് അവന് സാധിച്ചില്ല. അതുകൊണ്ടാണ് ഈ സീസണിലുടനീളം അവന് ബുദ്ധിമുട്ടേണ്ടി വന്നത്.”- ഗവാസ്കർ പറഞ്ഞു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണ പരാജയമായി ഹർദിക് പാണ്ഡ്യ മാറുന്നതാണ് കണ്ടത്. 14 മത്സരങ്ങളിൽ നിന്ന് കേവലം 216 റൺസ് മാത്രമാണ് ഹർദിക് പാണ്ഡ്യ നേടിയത്. 46 റൺസ് ആയിരുന്നു ഹർദിക്കിന്റെ ഏറ്റവും ഉയർന്ന സ്കോർ. 18 റൺസ് ശരാശരിയിലാണ് ഹർദിക് പാണ്ഡ്യ കളിച്ചത്.

കേവലം 11 വിക്കറ്റുകൾ മാത്രമാണ് ഈ സീസണിൽ ഹർദ്ദിക്കിന് സ്വന്തമാക്കാൻ സാധിച്ചത്. 35.18 എന്ന ഉയർന്ന ശരാശരിയും 10.75 എന്ന ഉയർന്ന എക്കണോമി റൈറ്റും ഹർദ്ദിക്കിനുണ്ട്. ഇതിനുപുറമെ മുംബൈ ഇന്ത്യൻസിന്റെ നായകനെന്ന നിലവിലുള്ള ഹർദിക്കിന്റെ പ്രകടനവും ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

Scroll to Top