മഴ പണി കൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് നേരിടേണ്ടത് ബാംഗ്ലൂരിനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. ഇരു ടീമും നേരത്തെ തന്നെ പ്ലേയോഫ് യോഗ്യത നേടിയിരുന്നു. എന്നാല്‍ വിജയത്തോടെ രണ്ടാമത് എത്താനുള്ള രാജസ്ഥാന്‍റെ മോഹം അവസാനിച്ചു.

ഇതോടെ 17 പോയിന്‍റുമായി ഫിനിഷ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിനു എലിമിനേറ്റര്‍ പോരാട്ടം കളിക്കേണ്ടി വരും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍. മെയ്യ് 22 നാണ് പോരാട്ടം. ഇതില്‍ തോല്‍വി നേരിടുന്ന ടീമിനു പുറത്തു പോകേണ്ടി വരും.

വിജയിക്കുന്ന ടീം ആദ്യ ക്വാളിഫയറിലെ കൊല്‍ക്കത്ത – ഹൈദരബാദ് പോരാട്ടത്തിലെ തോല്‍വി നേരിട്ട ടീമുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ എത്തും.

ഹൈദരബാദിനും രാജസ്ഥാനും ഒരേ പോയിന്‍റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ ബലത്തിലാണ് ഹൈദരബാദ് രണ്ടാമത് എത്തിയത്. ആദ്യ രണ്ട് സ്ഥാനത്ത് എത്തിയതോടെ ആദ്യ ക്വാളിഫയറില്‍ തോറ്റാലും വീണ്ടും ഒരു അവസരം ലഭിക്കും. രണ്ടാം ക്വാളിഫയറില്‍ ജയിച്ചാല്‍ ഫൈനലിലേക്കെത്താന്‍ ടീമിനു സാധിക്കും. പോയിന്‍റ് ടേബിളില്‍ മുന്നിലെത്താനുള്ള അവസരമാണ്

Previous article“ഞാൻ കേരളീയനാണെന്ന് പറയാൻ അഭിമാനമുണ്ട്. എന്നും കൂടെ നിന്നവർക്ക് നന്ദി”- സഞ്ജു സാംസണിന്റെ വാക്കുകൾ.
Next articleഅന്ന് ധോണിയെ നിങ്ങൾ വിമർശിച്ചു, ഇപ്പോൾ അതുപോലെ എന്നെയും.. തനിക്ക് ആരുടെയും അംഗീകാരം ആവശ്യമില്ലെന്ന് കോഹ്ലി..