ബൂം ബൂം ബുമ്ര 🔥🔥 ഹെൻട്രിക്സിന്റെ കുറ്റി പിഴുതു 🔥🔥

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനൽ മത്സരത്തിലും ബൂമ്രയുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ റീസ ഹെൻട്രിക്സിന്റെ കുറ്റി പിഴുതെറിഞ്ഞാണ് ബൂമ്ര ഇന്ത്യക്കായി ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റൺസ് സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ കരുതലോടെ തുടങ്ങാനാണ് ഹെൻട്രിക്സ് ശ്രമിച്ചത്. എന്നാൽ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഒരു വെടിക്കെട്ട് ബോളിലൂടെ ഹെൻട്രിക്സിന്റെ കുറ്റി പിഴുതെറിയാൻ ബൂമ്രയ്ക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഹെൻട്രിക്സിന്റെ വിക്കറ്റ് ബുമ്ര പിഴുതെറിഞ്ഞത്. ബൂമ്രയുടെ, ഗുഡ് ലെങ്തിൽ വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ഹെൻട്രിക്സ്. എന്നാൽ അവസാന നിമിഷം കൃത്യമായി ആംഗിൾ ചെയ്തുവന്ന പന്ത് ഹെൻട്രിക്സിന്റെ ബാറ്റിനെ മറികടന്ന് കുറ്റി പിഴുതെറിയുകയാണ് ഉണ്ടായത്. യാതൊരു തരത്തിലും ഹെൻട്രിക്സ് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ 5 പന്തുകളിൽ 4 റൺസ് നേടിയ ഹെൻട്രിക്സ് കൂടാരം കയറുകയും ഉണ്ടായി. ഒരു ബൗണ്ടറി മാത്രമാണ് ഹെൻട്രിക്സിന് മത്സരത്തിൽ നേടാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം വിരാട് കോഹ്ലിയും അക്ഷർ പട്ടേലും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. കോഹ്ലി മത്സരത്തിൽ 59 പന്തുകളിൽ 76 റൺസ് ആണ് നേടിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. അക്ഷർ 31 പന്തുകളിൽ 47 റൺസ് സ്വന്തമാക്കുകയുണ്ടായി. ഒരു ബൗണ്ടറിയും 4 സിക്സറുമായിരുന്നു അക്ഷറിന്റെ സമ്പാദ്യം.

ശേഷം അവസാന ഓവറുകളിൽ ശിവം ദുബെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ മത്സരത്തിൽ ഒരു ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയാണ് ഉണ്ടായത്. 16 പന്തുകൾ മത്സരത്തിൽ നേരിട്ട ദുബെ 3 ബൗണ്ടറികളും ഒരു സിക്സറും അടക്കം 27 റൺസാണ് നേടിയത്.

ഇതോടെ നിശ്ചിത 20 ഓവറുകളിൽ ഇന്ത്യയുടെ സ്കോർ 176 റൺസിൽ എത്തി. ഒരു ട്വന്റി20 ഫൈനൽ ലോകകപ്പ് ഫൈനൽ മത്സരത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് മത്സരത്തിൽ ഇന്ത്യ നേടിയിരിക്കുന്നത്. എന്നിരുന്നാലും ബാറ്റിംഗിൽ കരുത്തരായ ടീമാണ് ദക്ഷിണാഫ്രിക്ക.

Previous articleഇന്ത്യയുടെ രക്ഷകനായി കോഹ്ലിയുടെ തിരിച്ചുവരവ് 🔥🔥 കൈപിടിച്ചു കയറ്റിയ ക്ലാസ് ഇന്നിങ്സ് 🔥
Next article11 വര്‍ഷത്തെ കാത്തിരിപ്പ്. ഐസിസി കിരീടം ചൂടി ടീം ഇന്ത്യ. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം