ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.

379174

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ വന്നതിനുശേഷം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ സംഭവിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്, ബോളിങ് കോച്ച് തുടങ്ങിയ സപ്പോർട്ടിംഗ് സ്റ്റാഫ് റോളുകളിൽ പുതിയ ആളുകളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ ഇപ്പോൾ.

ഇത്തരത്തിൽ സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതിൽ പൂർണ്ണമായ സ്വാതന്ത്ര്യം തനിക്ക് വേണമെന്ന ഉപാധി പരിശീലകനായി എത്തുന്നതിനു മുൻപ് തന്നെ ഗൗതം ഗംഭീർ മുൻപോട്ട് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗൗതം ഗംഭീറിന്റെ മറ്റൊരു നിർദ്ദേശം അവഗണിച്ചിരിക്കുകയാണ് ബിസിസിഐ.

ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആയി ദക്ഷിണാഫ്രിക്കൻ മുൻതാരം ജോണ്ടി റോഡ്സിനെ കൊണ്ടുവരണം എന്നായിരുന്നു ഗംഭീർ ബിസിസിഐയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർ മാത്രം ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫുകളായി എത്തിയാൽ മതി എന്ന തീരുമാനം ബിസിസിഐ കൈക്കൊള്ളുകയായിരുന്നു.

അതിനാൽ തന്നെ ജോണ്ടിയെ പരിശീലകനായി നിയമിക്കാൻ സാധിക്കില്ല എന്ന് ബിസിസിഐ തുറന്നു പറഞ്ഞിരിക്കുകയാണ്. മുൻപ് വിനയ് കുമാറിനെ ബോളിംഗ് കോച്ചായി കൊണ്ടുവരണം എന്ന ഗംഭീറിന്റെ നിർദ്ദേശവും ബിസിസിഐ തള്ളിയിരുന്നു.

പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഗൗതം ഗംഭീറിനെ ഇന്ത്യ തങ്ങളുടെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് കിരീടം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

എന്നാൽ കിരീടം സ്വന്തമാക്കിയതോടെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. ശേഷം ഗംഭീറിനെ ഇന്ത്യ തങ്ങളുടെ പുതിയ പരിശീലകനായി നിശ്ചയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പുതിയ പദ്ധതികളുമായി ഗംഭീർ രംഗത്ത് വന്നത്.

ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ സുവർണ കാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെ സിംബാബ്വെക്കെതിരായ പരമ്പരയിൽ യുവതാരങ്ങളെ അണിനിരത്തി മികച്ച പ്രകടനം പുറത്തെടുക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ശേഷം ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര നടക്കുന്നത്. ഈ പരമ്പരയിലൂടെയാണ് ഗംഭീർ മുഖ്യപരിശീലകനായി തുടക്കം കുറിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്തെ മത്സരങ്ങളൊക്കെയും വളരെ നിർണായകം തന്നെയാണ്.

Scroll to Top