പാകിസ്ഥാൻ സൂപ്പർ 8ലെത്താൻ ഇന്ത്യ കനിയണം. ഇന്ത്യയ്ക്കായി പ്രാർത്ഥിച്ച് പാക് ടീം.

ezgif 1 a4ec879874

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിലെ പരാജയം പാക്കിസ്ഥാനെ വളരെയധികം ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ നേരിട്ടത്. ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെയും പാകിസ്താന് ഹൃദയഭേദകമായ പരാജയം ഉണ്ടായിരുന്നു.

ഇതിന് ശേഷം പാക്കിസ്ഥാന്റെ സൂപ്പർ 8 മോഹങ്ങൾക്ക് വലിയ രീതിയിൽ ആഘാതം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പ് എയിൽ തുടർച്ചയായി 2 പരാജയങ്ങൾ നേരിട്ടതിനാൽ തന്നെ നിലവിൽ പാക്കിസ്ഥാൻ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. അതായത് ഇന്ത്യ, അമേരിക്ക, കാനഡ എന്നീ ടീമുകൾക്ക് ശേഷമാണ് പാക്കിസ്ഥാൻ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ അവശേഷിക്കുന്ന 2 മത്സരങ്ങളും പാക്കിസ്ഥാനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്.

മാത്രമല്ല ഇന്ത്യ ഉൾപ്പടെയുള്ള മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാണ് പാകിസ്താന്റെ നിലവിലെ സൂപ്പർ 8 പ്രതീക്ഷകൾ. ഇനി പാക്കിസ്ഥാന് നേരിടാനുള്ളത് കാനഡ, അയർലൻഡ് ടീമുകളെയാണ്. ഇരു ടീമുകളെയും ഒരു കാരണവശാലും വിലകുറച്ചു കാണാൻ പാകിസ്ഥാന് സാധിക്കില്ല. മാത്രമല്ല ഇതിലേതെങ്കിലും മത്സരം മഴമൂലം തടസ്സപ്പെട്ടാൽ പാക്കിസ്ഥാൻ സൂപ്പർ 8ൽ നിന്ന് പുറത്താവാനുള്ള സാധ്യത വളരെയേറെയാണ്.

മാത്രമല്ല 2 മത്സരങ്ങൾ വിജയിച്ചു നിൽക്കുന്ന അമേരിക്കൻ ടീം ഇനി ഒരു മത്സരത്തിലും വിജയിക്കുകയും ചെയ്യരുത്. ഇന്ത്യ, അയർലൻഡ് എന്നീ ടീമുകൾക്കെതിരെയാണ് അമേരിക്കയ്ക്ക് ഇനി മത്സരങ്ങൾ അവശേഷിക്കുന്നത്. അതേസമയം കാനഡ വിജയിച്ചാലും പാക്കിസ്ഥാന്റെ പ്രതീക്ഷകൾക്ക് മങ്ങലേക്കും.

Read Also -  "ധോണി മികച്ച നായകൻ, ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇഷ്ടമായത് ആ കാര്യം", യുവരാജ് സിംഗ്

അടുത്ത 2 മത്സരങ്ങളിൽ പാകിസ്ഥാൻ വിജയം നേടുകയും അമേരിക്ക, കാനഡ എന്നീ ടീമുകൾ പരാജയം നേരിടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് ആവും ഗ്രൂപ്പ് എയിൽ നിർണായകമായി മാറുക. നെറ്റ് റൺറേറ്റിൽ അമേരിക്കൻ ടീമിനെ മറികടക്കാൻ പാക്കിസ്ഥാന് സാധിച്ചാൽ അവർക്ക് സൂപ്പർ 8ലെത്താം. അല്ലാത്തപക്ഷം പാക്കിസ്ഥാൻ ടീമിന് തങ്ങളുടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇപ്പോൾ -0.15 ആണ് പാക്കിസ്ഥാന്റെ നെറ്റ് റൺറേറ്റ്. അതേസമയം 2 മത്സരങ്ങളിൽ വീതം വിജയം സ്വന്തമാക്കിയ ഇന്ത്യക്കും അമേരിക്കക്കും ഭേദപ്പെട്ട നെറ്റ് റൺറേറ്റുണ്ട്.

ഇക്കാരണത്താൽ തന്നെ ഇന്ത്യക്കെതിരായ മത്സരത്തിൽ അമേരിക്ക വലിയ മാർജിനിൽ പരാജയം നേരിടണം എന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഇന്ത്യ കനിഞ്ഞാൽ മാത്രമേ പാക്കിസ്ഥാന് അമേരിക്കയുടെ നെറ്റ് റൺറേറ്റ് കുറയ്ക്കാൻ സാധിക്കൂ. ശേഷം അടുത്ത 2 മത്സരങ്ങളിൽ പാക്കിസ്ഥാൻ വിജയം നേടുകയാണെങ്കിൽ പാക്കിസ്ഥാനെ സൂപ്പർ 8ൽ എത്താൻ സാധിക്കും. ഇന്ത്യയുടെ മത്സരങ്ങൾ അവശേഷിക്കുന്നത് കാനഡയ്ക്കും അമേരിക്കയ്ക്കും എതിരെയാണ്. ഈ മത്സരങ്ങളിൽ ഇന്ത്യ വിജയിക്കാൻ സാധ്യതകൾ ഏറെയുമാണ്.

Scroll to Top