പന്തിന് പരിക്ക്, തിരിച്ചടി. ലോകകപ്പ് മോഹങ്ങൾ തുലാസിൽ. വെളിപ്പെടുത്തി മുൻ താരം.

378747

ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പ്രാധാന്യം തന്നെയാണുള്ളത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങൾ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ അണിനിരക്കാനുള്ള സാധ്യതകൾ വളരെ വലുതാണ്.

അതിനാൽ തന്നെ എല്ലാ യുവതാരങ്ങളും തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കുകയാണ്. ഇത്തരത്തിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് സ്ഥാനം ലഭിക്കാനായി പൊരുതുന്ന ഒരു ബാറ്ററാണ് ഋഷഭ് പന്ത്. മുൻപ് വാഹനാപകടത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് കുറച്ചധികം കാലം പന്തിന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ശേഷം 2024 ഐപിഎല്ലിലൂടെ ഒരു തിരിച്ചുവരമാണ് പന്ത് നടത്തുന്നത്.

എന്നാൽ പന്തിനെ സംബന്ധിച്ച് ഇപ്പോൾ ആശങ്ക പടർത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഡൽഹിയും കൊൽക്കത്തയും തമ്മിൽ നടന്ന മത്സരത്തിനിടെ പന്തിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയുടെ മുൻ നായകനായ മൈക്കിൾ ക്ലാർക്ക് ആണ് പന്തിന് പരിക്കേറ്റതായി ഇതിനോടകം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ എന്തുതരം പരിക്കാണ് പന്തിന് സംഭവിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ അവ്യക്തത ഇപ്പോഴും തുടരുന്നു. എന്നിരുന്നാലും ഭേദമാകാൻ സമയം ആവശ്യമായ പരിക്ക് ആണെങ്കിൽ താരത്തിന് വരുന്ന ട്വന്റി20 ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകൾ നഷ്ടമായേക്കും.

See also  "ഗില്ലിനെയൊന്നും ട്വന്റി20 ലോകകപ്പിൽ കളിപ്പിക്കരുത്.. പകരം അവനെ ഇറക്കണം". നിർദേശവുമായി സൈമൺ ഡൂൽ.

“കഴിഞ്ഞ ദിവസം പന്ത് അത്ര മികച്ച അവസ്ഥയിലായിരുന്നില്ല ഉണ്ടായിരുന്നത്. പന്ത് മൈതാനത്ത് ഉണ്ടായിരുന്ന സമയത്ത് ഡൽഹിയുടെ ഫിസിയോ പലവട്ടം മൈതാനത്തേക്ക് ഓടി ചെല്ലേണ്ടി വന്നു. അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. എന്നിരുന്നാലും പന്ത് ഓക്കെയാണ് എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കും. പ്രസന്റേഷൻ പരിപാടിയിൽ പന്ത് പറഞ്ഞത് താൻ ഒക്കെയാണ് എന്ന് തന്നെയാണ്. ഒരു പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങളിൽ വിശ്രമിച്ചാൽ അടുത്ത മത്സരത്തിൽ പന്തിന് കളിക്കാനാവും.”- ക്ലാർക്ക് പറഞ്ഞു.

“വലിയ പരുക്കിന് ശേഷം റീഹാബിലേക്ക് പോവാനും ഇത്രവേഗം പരിക്ക് ഭേദമായി തിരികെ വരാനും സാധിച്ച ഒരു താരമാണ് റിഷഭ് പന്ത്. വളരെ കഠിനാധ്വാനത്തിലൂടെയാണ് അവൻ ഇത് സാധിച്ചത്. അക്കാര്യത്തിൽ അവൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. നിലവിൽ അവൻ ടീമിനെ നന്നായി നയിക്കുകയും നന്നായി ബാറ്റ് ചെയ്യുകയും ചെയ്യുന്നു. കീപ്പിങ്ങിലും അവൻ നല്ല പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട്. ഇതൊക്കെയും വളരെ സന്തോഷം നൽകുന്ന കാര്യമാണ്.”- ക്ലാർക്ക് കൂട്ടിച്ചേർത്തു.

Scroll to Top