ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. മത്സരത്തില്‍ 29 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. ഇന്നിംഗ്സില്‍ 1 ഫോറും 3 സിക്സും ഉള്‍പ്പെടും.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ റിയാന്‍ പരാഗ് മൂന്നാം വിക്കറ്റില്‍ സഞ്ചു സാംസണൊപ്പം 93 റണ്‍സ് കൂട്ടിചേര്‍ത്തു. ” ആദ്യ മത്സരത്തില്‍ പരാഗ് മികച്ച പ്രകടനം നടത്തുന്നതില്‍ സന്തോഷമുണ്ട്. നേരത്തെ അവന് ട്വിറ്ററില്‍ കൂടുതല്‍ സംസാരിക്കുകയും ഫീല്‍ഡില്‍ കുറച്ച് കാര്യങ്ങളെ ചെയ്യു. ഇത്തവണ അവന് ബാറ്റുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചു. ” ഉത്തപ്പ ജിയോ സിനിമയില്‍ പറഞ്ഞു.
യശ്വസി ജയ്സ്വാളില്‍ നിന്നാണ് റിയാന്‍ പരാഗിന്റെ ഈ പ്രകടനത്തിനു പിന്നില്‍ എന്നും ഉത്തപ്പ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി RR അക്കാദമിയില്‍ കഠിനധ്വാനം ചെയ്ത താരമാണ് ജയ്സ്വാള്‍. കഴിഞ്ഞ ഐപിഎല്ലിലെ ജയ്സ്വാളിന്റെ വിജയം മറ്റ് താരങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടാകും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ ഡൊമസ്റ്റിക്ക് സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് കാഴ്ച്ചവച്ചത്. അസത്തിനായുള്ള അവസാന 5 മത്സരങ്ങളില്‍ 400 ലധികം റണ്‍സാണ് റിയാന്‍ പരാഗിന്റെ ബാറ്റില്‍ നിന്നും പിറന്നത്.