“നീ പേടിക്കേണ്ട, നിന്റെ സർജറി കാര്യം ഞാൻ നോക്കിക്കോളാം”. മൈതാനത്തെത്തിയ ആരാധകനോട് ധോണി പറഞ്ഞത്.

1aa64517 d639 46f0 8402 ba16a64f41a7

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മഹേന്ദ്രസിംഗ് ധോണി. ധോണി ഏത് മൈതാനത്ത് കളിക്കാൻ ഇറങ്ങിയാലും ആരാധകരുടെ ഒരു പ്രവാഹം തന്നെയാണ് കാണാൻ സാധിക്കുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിലും ഇത് കാണാൻ സാധിച്ചിരുന്നു.

2024 ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ അഹമ്മദാബാദിൽ നടന്ന മത്സരത്തിനിടെ ധോണിയുടെ ഫാൻ പവർ വ്യക്തമാക്കുന്ന ഒരു നിമിഷമുണ്ടായി. മത്സരം നടക്കുന്ന സമയത്ത് ഒരു ആരാധകൻ മൈതാനത്തേക്ക് ഓടിയെത്തുകയും, ധോണിയുടെ കാൽക്കൽ വീഴുകയുമാണ് ചെയ്തത്. ശേഷം ധോണി ആരാധകനുമായി സംസാരിച്ചു നടക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ സമയത്ത് ധോണി തന്നോട് സംസാരിച്ച കാര്യത്തെപ്പറ്റി അദ്ദേഹത്തിന്റെ ആരാധകൻ പറയുകയുണ്ടായി.

ധോണി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും, ഒന്നുകൊണ്ടും പേടിക്കേണ്ട എന്ന് പറയുകയും ചെയ്തു എന്ന് ആരാധകൻ പറയുന്നു. സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറില്ല എന്ന് ധോണി ഉറപ്പു നൽകിയതായും ആരാധകൻ കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിന് പിന്നാലെ തന്റെ ശ്വാസതടസത്തെ പറ്റി ധോണി ആ സമയത്ത് ചോദിച്ചിരുന്നതായി ആരാധകൻ കൂട്ടിച്ചേർക്കുന്നു.

തന്റെ ആരോഗ്യപ്രശ്നം ധോണിയോട് ആരാധകൻ പറയുകയും, ശേഷം ആരാധകന്റെ സർജറി താൻ നോക്കിക്കോളാം എന്ന് ധോണി വാക്ക് നൽകുകയുമാണ് ചെയ്തത്. ഇതേപ്പറ്റി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരാധകൻ സംസാരിച്ചു.

“ഞാൻ അദ്ദേഹത്തെ കണ്ട സമയം അദ്ദേഹത്തിന് മുൻപിൽ സമർപ്പിക്കാനാണ് ശ്രമിച്ചത്. ഞാൻ ആവേശം കൊണ്ട് എന്റെ കൈ ഉയർത്തുകയും അദ്ദേഹത്തിന്റെ പിന്നാലെ ചെയ്സ് ചെയ്യുകയുമുണ്ടായി. ആ സമയത്ത് മഹി ഭായി പറഞ്ഞത്, ഞാൻ തമാശയ്ക്ക് വേണ്ടി അങ്ങനെ കാട്ടിയതാണ് എന്നാണ്. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ ആയി. അദ്ദേഹത്തിന്റെ കാലിൽ തൊടാൻ എനിക്ക് സാധിച്ചു. അദ്ദേഹം ഒരു ഇതിഹാസ താരമാണ്. എന്റെ കണ്ണ് ആ സമയം നിറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര കഠിനമായി ശ്വാസം വലിക്കുന്നത് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ സമയത്ത് ഞാൻ ഗ്യാലറിയിൽ നിന്ന് ചാടി, പിച്ചിലൂടെ ഓടിയായിരുന്നു മൈതാനത്ത് നിന്ന മഹി ഭായുടെ അടുത്തെത്തിയത്. അതിനാൽ തന്നെ കഠിനമായി എനിക്ക് ശ്വാസതടസം നേരിട്ടിരുന്നു.”- ആരാധകൻ പറയുന്നു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

“മാത്രമല്ല എന്റെ മൂക്കിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. അതെ സംബന്ധിച്ച് ഞാൻ മൈതാനത്ത് നിന്ന മഹി ഭായിയോട് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ നിങ്ങളുടെ സർജറിയുടെ കാര്യം നോക്കിക്കോളാം, ഒന്നുകൊണ്ടും പേടിക്കേണ്ട. നിങ്ങൾക്ക് ഒന്നും സംഭവിക്കാതെ ഞാൻ കരുതികൊള്ളാം.’ അതെനിക്ക് വലിയ സന്തോഷം നൽകി.”- ആരാധകൻ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മുൻപും ആരാധകരുമായി ലാളിത്യപരമായ ഇടപെടലിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. എന്തുകൊണ്ടാണ് ധോണിയ്ക്ക് ലോകത്ത് ഇത്രമാത്രം ആരാധകർ എന്ന് കാട്ടിത്തരുന്ന ഒരു സംഭവം കൂടിയാണ് ഇത്.

Scroll to Top