ധോണിയെ പോലെ സ്വാർത്ഥൻ വേറെയില്ല.. അവസാന ഓവറിലെ സെൽഫിഷ് തീരുമാനം.. ആരാധകർ രംഗത്ത്..

പഞ്ചാബ് കിങ്സിനെതിരായ ചെന്നൈയുടെ ഐപിഎൽ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് തന്നെയായിരുന്നു മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിൽ ധോണിയെടുത്ത മോശം തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

മത്സരത്തിന്റെ അവസാന ഓവറിൽ ഒരു സിംഗിൾ നേടാൻ അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതെ സ്ട്രൈക്ക് സ്വന്തമാക്കിയ ധോണിയുടെ തീരുമാനത്തെ ആണ് ആരാധകർ വിമർശിക്കുന്നത്. ധോണിയ്ക്കൊപ്പം ആ സമയത്ത് ക്രീസിൽ ഉണ്ടായിരുന്നത് ന്യൂസിലാൻഡിന്റെ താരമായ ഡാരൽ മിച്ചലാണ്.

കഴിഞ്ഞ മത്സരത്തിലടക്കം മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ മിച്ചലിന് സാധിച്ചിരുന്നു. അതിനാൽ ഒരു സിംഗിൾ നേടി മിച്ചലിന് സ്ട്രൈക്ക് നൽകാൻ ധോണി തയ്യാറാവണമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. അതിന് പകരം ധോണി ക്രീസ് വിട്ടിറങ്ങാൻ പോലും തയ്യാറായില്ല.

ഇതേ സമയത്ത് മറുവശത്ത് ക്രീസിലുണ്ടായിരുന്ന മിച്ചൽ റൺസ് നേടുന്നതിനായി ഓടി സ്ട്രൈക്കർ എൻഡിലെത്തി. ഈ സമയത്ത് ധോണി മിച്ചലിനെ തിരിച്ച് നോൺ സ്ട്രൈക്കർ ക്രീസിലേക്ക് വിടുകയാണ് ചെയ്തത്. ഇത് ധോണിയുടെ സ്വാർത്ഥത മാത്രമാണ് എന്ന് ക്രിക്കറ്റ് പ്രേമികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മിച്ചലിന് സ്ട്രൈക്ക് നിഷേധിച്ച് ക്രീസിൽ നിന്നെങ്കിലും അടുത്ത പന്തിൽ ധോണിക്ക് റൺസൊന്നും നേടാൻ സാധിച്ചില്ല. ശേഷം അഞ്ചാം പന്തിൽ കവറിന് മുകളിലൂടെ ഒരു വെടിക്കെട്ട് സിക്സർ നേടാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. പക്ഷേ അവസാന പന്തിലും ഒരു സിംഗിൾ മാത്രമാണ് ധോണി നേടിയത്.

രണ്ട് റൺസ് ഓടിനേടാൻ ശ്രമിക്കുന്നതിനിടെ ധോണി റൺഔട്ട് ആവുകയും ചെയ്തു. ഈ സമയത്താണ് സോഷ്യൽ മീഡിയയിൽ ധോണിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത്. മിച്ചലിന് സ്ട്രൈക്ക് നൽകാതിരുന്നത് ധോണി കൈക്കൊണ്ട ഏറ്റവും മോശം തീരുമാനമാണ് എന്ന് ആരാധകർ പറയുകയുണ്ടായി.

“നിങ്ങൾ മത്സരത്തിൽ മിച്ചലിനെ നാലാം നമ്പറിൽ ഇറക്കിയില്ല. ഒരു ഫിനിഷറായാണ് അവനെ അയച്ചത്. പക്ഷേ എന്നിട്ടും ഒരു ബോൾ മിച്ചലിന് നേരിടാനുള്ള അവസരം കൊടുക്കാൻ നിങ്ങൾക്ക് സാധിക്കില്ലേ? ഒരു കാരണവശാലും ധോണിയുടെ ഈ പ്രവർത്തി അംഗീകരിക്കാൻ സാധിക്കില്ല.”- ഒരു ആരാധകൻ കുറിച്ചു.

അവസാന ഓവറിൽ ഒരുപാട് ഫുൾ ടോസുകൾ ലഭിച്ചങ്കിലും അത് മുതലെടുക്കുന്നതിലും ധോണി പരാജയപ്പെടുകയുണ്ടായി. മത്സരത്തിൽ 11 പന്തുകളിൽ 14 റൺസാണ് ധോണി നേടിയത്. ചെന്നൈ ഓപ്പണർമാരുടെ പവർപ്ലെയിലെ ബാറ്റിംഗിനെതിരെയും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ചെന്നൈയെ സംബന്ധിച്ച് ശുഭ സൂചനയല്ല ഇതൊന്നും നൽകുന്നത്.

Previous articleവീണ്ടും ചെന്നൈയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പഞ്ചാബ്.. 7 വിക്കറ്റുകളുടെ അനായാസ വിജയം..
Next articleപാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റനാവാൻ യോഗ്യനല്ല. ബുമ്രയായിരുന്നു നല്ല ഓപ്ഷൻ. പത്താൻ പറയുന്നു