ദേ ഇതാണ് ക്യാച്ച് ഓഫ് ദ സീസണ്‍. ആക്രോബാറ്റിക്ക് ക്യാച്ചുമായി ഫാഫ് ഡൂപ്ലസിസ്.

2024 ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഒരു അതിമനോഹര ക്യാച്ചുമായി ഫാഫ് ഡൂപ്ലെസിസ്. പ്ലേയോഫില്‍ എത്താന്‍ 200 നു താഴെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒതുക്കണം എന്ന നിലയിലാണ് ബാംഗ്ലൂര്‍ എത്തിയത്.

15ാം ഓവറിലാണ് ഫാഫിന്‍റെ ആക്രോബാറ്റിക്ക് ക്യാച്ച് വന്നത്. സിറാജിന്‍റെ ലോ ഫുള്‍ ടോസില്‍ സാന്‍റ്നര്‍ ബാറ്റ് വച്ചു. എല്ലാവരും അത് ബൗണ്ടറി കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫാഫിന്‍റെ ഫുള്‍ സ്ട്രെച്ചില്‍ പന്ത് കൈപിടിയില്‍ ഒതുങ്ങി.

ബാംഗ്ലൂര്‍ സഹതാരങ്ങള്‍ എടുത്താണ് ഫാഫിന്‍റെ ഈ ക്യാച്ചിനെ അഭിന്ദിച്ചത്. ഡഗ്ഔട്ടില്‍ ഇരുന്ന ചെന്നൈ താരങ്ങള്‍ക്ക് ഈ പുറത്താകല്‍ വിശ്വസിക്കാനായില്ലാ. 4 പന്തില്‍ 3 റണ്‍സാണ് സാന്‍റ്നര്‍ സ്കോര്‍ ചെയ്തത്.

Read Also -  "ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് ", വിമർശനവുമായി മുൻ താരം.
Scroll to Top