തിരിച്ചുവരവുമായി റിഷഭ് പന്ത്. 13 പന്തിൽ നേടിയത് 18 റൺസ്.

വളരെക്കാലത്തിനു ശേഷമുള്ള തിരിച്ചുവരവിൽ വലിയ പ്രതീക്ഷ നൽകി റിഷഭ് പന്ത്. പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപ്പിറ്റൽസിന്റെ മത്സരത്തിലൂടെയാണ് പന്ത് തന്റെ ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ചുവരവ് നടത്തിയത്. 2022 ഡിസംബറിൽ കാർ അപകടത്തിൽ പരിക്കേറ്റ പന്തിന്, ശേഷം ക്രിക്കറ്റ് മൈതാനത്ത് എത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ വമ്പൻ തിരിച്ചുവരവാണ് പന്ത് പിന്നീട് നടത്തിയത് മത്സരത്തിൽ 13 ബോളുകൾ നേരിട്ട പന്ത് 18 റൺസ് ആണ് നേടിയത്. 2 ബൗണ്ടറികൾ പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ തുടക്കത്തിൽ നൽകിയ പ്രതീക്ഷകൾ കാക്കാൻ പന്തിന് സാധിച്ചില്ല.

മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് നിരയിൽ നാലാമനായാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളുകളിൽ പന്ത് പതറുന്നത് കൃത്യമായി കാണാമായിരുന്നു. ബോളിന്റെ ഗതി നിർണയിക്കുന്നതിൽ പന്ത് പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ പതിയെ പന്ത് തന്റെ ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു.

രാഹുൽ ചാഹറിനെതീരെ ബൗണ്ടറി നേടിയാണ് പന്ത് തന്റെ തിരിച്ചുവരവ് അറിയിച്ചത്. ഹർഷൽ പട്ടേൽ തനിക്ക് ലഭിച്ച അവസരം ഉപയോഗിക്കാതെ വന്നപ്പോൾ പന്ത് ഒരു തകർപ്പൻ ബൗണ്ടറി സ്വന്തമാക്കുകയായിരുന്നു. ശേഷം പതിമൂന്നാം ഓവറിൽ ഹർഷൽ പട്ടേലിന്റെ ബോളിലും വെടിക്കെട്ട് ബൗണ്ടറി സ്വന്തമാക്കാൻ പന്തിന് സാധിച്ചു.

ഇതോടെ ആരാധകരുടെ പ്രതീക്ഷ വളരെയേറെ ഉയരുകയും ചെയ്തു. എന്നാൽ ആ ഓവറിൽ തന്നെ പന്ത് മടങ്ങുകയുണ്ടായി. ഹർഷൽ എറിഞ്ഞ ബോളിൽ ഒരു റാമ്പ് ഷോട്ട് കളിക്കാനാണ് പന്ത് ശ്രമിച്ചത്. എന്നാൽ സ്ലോ ബോൾ കൃത്യമായി നിർണയിക്കുന്നതിൽ പന്ത് പരാജയപ്പെട്ടു. ഒടുവിൽ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി പന്ത് മടങ്ങി. 13 ബോളുകൾ നേരിട്ട പന്ത് 18 റൺസ് ആണ് മത്സരത്തിൽ നേടിയത്. 2 ബൗണ്ടറികൾ പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇന്ത്യൻ ടീമിന് അടക്കം വലിയ പ്രതീക്ഷയാണ് പന്തിന്റെ ഈ ഇന്നിംഗ്സ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് വാർണറും(29) മാർഷും(20) ചേർന്ന് ഡൽഹിക്ക് നൽകിയത്. ശേഷമെത്തിയ ഷൈ ഹോപ്പും(33) മികവു പുലർത്തി. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമാവുന്നതാണ് കാണുന്നത്. മറുവശത്ത് പഞ്ചാബ് ബോളർമാരുടെ മറ്റൊരു മുഖമാണ് മത്സരത്തിൽ കാണാൻ സാധിക്കുന്നത്.

Previous articleബാംഗ്ലൂർ എന്താണ് കാണിച്ചത്? ദുബെ ബൗൺസറുകൾക്കെതിരെ കളിക്കുന്ന താരം. ആകാശ് ചോപ്ര പറയുന്നു.
Next articleഇംപാക്ട് പ്ലെയറായി അഭിഷേക് പോറല്‍. ഹര്‍ഷലിനെ ചെണ്ടയാക്കി.