ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ കടന്നു. തുടര്‍ച്ചയായ 6 വിജയങ്ങള്‍ നേടിയാണ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ യോഗ്യത നേടിയത്. നിര്‍ണായക പോരാട്ടത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഫാഫ് ഡൂപ്ലെസിയെയായിരുന്നു. എന്നാല്‍ താനല്ല, പേസ് ബൗളര്‍ യാഷ് ദയാലാണ് ഇത് അര്‍ഹിക്കുന്നത് എന്ന് ബാംഗ്ലൂര്‍ നായകന്‍ പറഞ്ഞു.
അവസാന ഓവറില്‍ ചെന്നൈക്ക് പ്ലേയോഫില്‍ എത്താന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. ആദ്യ ഓവറില്‍ ധോണി സിക്സടിച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റടക്കം 7 റണ്‍സാണ് യാഷ് ദയാല്‍ വഴങ്ങിയത്. ഇതോടെ ബാംഗ്ലൂര്‍ പ്ലേയോഫില്‍ എത്തുകയായിരുന്നു.
39 പന്തിൽ 54 റൺസാണ് ഫാഫ് നേടിയത്. “യാഷ് ദയാലിന് മാൻ ഓഫ് ദ മാച്ച് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ബൗൾ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. തികച്ചും പുതിയ ഒരു താരം എന്ന നിലയില്‍ അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
പേസ് ഓഫ് ആണ് മികച്ച ഓപ്ഷൻ എന്ന് ഞങ്ങള്‍ കരുതി, ആദ്യ പന്ത് യോർക്കർ വർക്ക് ചെയ്തില്ല, അവൻ പേസിലേക്ക് മടങ്ങി, അത് അവിശ്വസനീയമാംവിധം നന്നായി പ്രവർത്തിച്ചു, ”ഡു പ്ലെസിസ് പറഞ്ഞു.