ജയസ്വാൾ വെടിക്കെട്ട്‌ ബാറ്റർ മാത്രമല്ല. ഒരു ഓൾറൗണ്ടറാണ്. ഇന്ത്യ ബോളിങ്ങിൽ അവസരം നൽകണമെന്ന് കുംബ്ലെ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും ഡബിൾ സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. ഇന്ത്യയ്ക്കായി വളരെ മികച്ച ഒരു ഇന്നിംഗ്സാണ് യുവതാരം മൂന്നാം ടെസ്റ്റ് മത്സരത്തിലും കാഴ്ചവച്ചത്. നേരത്തെ രണ്ടാം ടെസ്റ്റ് മത്സരത്തിനും ജയസ്വാൾ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

ശേഷം ജയസ്വാളിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. മാത്രമല്ല ജയസ്വാൾ ഒരു ബാറ്റിംഗ് ഓൾറൗണ്ടറാണെന്നും, അവൻ അവന്റെ ലെഗ് സ്പിൻ ബോളിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നും അനിൽ കുംബ്ലെ ഉപദേശിക്കുകയുണ്ടായി. ബാറ്റിംഗിനൊപ്പം ബോളിങ് കൂടി ജയസ്വാൾ മുൻപിലേക്ക് കൊണ്ടുപോകുന്നത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് കുംബ്ലെ പറയുന്നത്.

മത്സരത്തിൽ ജയസ്വാളിന്റെ വളരെ മികച്ച പ്രകടനത്തിലൂടെ 434 റൺസിന്റെ ചരിത്ര വിജയം ഇംഗ്ലണ്ടിനെതീരെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് കുംബ്ലെയും ജയസ്വാളും തമ്മിൽ സംസാരിച്ചത്. ജയസ്വാളിന്റെ ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടാണ് കുംബ്ലെ സംഭാഷണം ആരംഭിച്ചത്.

“ബാറ്റിംഗിൽ നിങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഞാൻ മുമ്പ് കണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ ഒരു സ്വാഭാവിക ലെഗ് സ്പിന്നറാണ്. അതുകൊണ്ടു തന്നെ ആ ബോളിംഗ് ശൈലി നിങ്ങൾ തുടരേണ്ടതുണ്ട്. മികച്ച ആക്ഷനാണ് നിങ്ങൾക്കുള്ളത്. അതൊരിക്കലും വിട്ടു കളയരുത്. എപ്പോഴാണ് അത്തരം ഒരു കഴിവ് ഗുണം ചെയ്യുക എന്ന് പറയാൻ സാധിക്കില്ല.”- കുംബ്ലെ ജയസ്വാളിനോട് പറഞ്ഞു.

“നിലവിൽ നിങ്ങൾക്ക് ചില പരിക്കുകളുണ്ട് എന്ന് എനിക്കറിയാം. അതിൽ നിന്ന് പുറത്തുവരാൻ ഒരുപാട് ശ്രമങ്ങളും നിങ്ങൾ നടത്തുന്നുണ്ട്. ഈ സമയത്ത് തന്നെ നായകനോട് കുറച്ച് ഓവറുകൾ പന്തറിയാൻ ആവശ്യപ്പെടുക.”- കുംബ്ലെ ജയസ്വാളിനോട് പറയുന്നു. ഇതിന് ജയസ്വാൾ നൽകിയ മറുപടി ഇങ്ങനെയാണ്. “ഞാൻ എല്ലായിപ്പോഴും ബോളിംഗ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ബോളിംഗ് എനിക്ക് ഇഷ്ടമാണ്. മത്സരത്തിനിടെ രോഹിത് ശർമ എന്നോട് ബോൾ ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. ഞാൻ തയ്യാറാണ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്.”- ജയസ്വാൾ പറഞ്ഞു.

ഇതുവരെ ഇന്ത്യക്കായി ഇംഗ്ലണ്ടിനെതിരെ വമ്പൻ പ്രകടനം തന്നെയാണ് ജയസ്വാൾ പുറത്തെടുത്തിട്ടുള്ളത്. 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 565 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. 2 ടെസ്റ്റ് മത്സരങ്ങൾ കൂടി പരമ്പരയിൽ അവശേഷിക്കുമ്പോൾ ഇനിയും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ ജയസ്വാളിൽ നിന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതേപോലെ തന്നെ ബോളിങ്ങിലും വരും മത്സരങ്ങളിൽ ജയസ്വാളിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

Previous articleഓസീസിനെ താഴേക്കിറക്കി ഇന്ത്യ. പോയിന്റ്സ് ടേബിളിൽ മുന്നിലേക്ക്
Next articleമികച്ച പ്രകടനത്തിന് ശേഷം ബുമ്ര ടീമിന് പുറത്ത്. നാലാം ടെസ്റ്റിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ.