ഇന്ത്യ ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന പരമ്പരയിലെ താരമായി കോഹ്‌ലിയുടെകൂടെ മുഹമ്മദ് സിറാജിനെയും തിരഞ്ഞെടുക്കണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ .കോഹ്ലിയുടെ കൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച സിറാജിനെയും പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കണമായിരുന്നുവെന്നും സിറാജ് നേടിയ വിക്കറ്റുകളെല്ലാം ബാറ്റിംഗ് വിക്കറ്റുകളിലായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.
ബാറ്റർമാരെ മികച്ച താരമായി തിരഞ്ഞെടുക്കുന്നത് എന്നെന്നുമുള്ള രീതിയാണെന്നും കോഹ്‌ലിയോടപ്പമുള്ള പ്രകടനമാണ് സിറാജ് പുറത്തെടുത്തതെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പരാമർശം.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനവും തകർപ്പൻ പ്രകടനത്തോടെ വിജയിച്ച ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി.318 റൺസിന്റെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യ ലങ്കാദഹനം പൂർത്തിയാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 391 റൺസെടുത്തു.
സൂപ്പർ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.മറുപടി ബാറ്റിനിറങ്ങിയ ശ്രീലങ്ക 73 റൺസിന് ഓൾ ഔട്ടാവുകയായിഒരുന്നു.32 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടിയ പേസ് ബൗളർ മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ തോൽവി എളുപ്പമാക്കിയത്.