കോഹ്ലി എത്തിയില്ല, ബംഗ്ലാദേശിനെതീരെ സഞ്ജു മൂന്നാം നമ്പറിൽ കളിക്കുമെന്ന് റിപ്പോർട്ട്‌.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ച് കേവലം ദിവസങ്ങൾക്കുള്ളിൽ തന്നെ ട്വന്റി20 ലോകകപ്പ് ആരംഭിക്കുകയാണ്. ജൂൺ 2 മുതലാണ് 2024 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനായുള്ള പരിശീലനങ്ങൾ ഇന്ത്യ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരം നാളെ ബംഗ്ലാദേശിനെതിരെ നടക്കും

എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി പങ്കെടുക്കുന്നത് സംബന്ധിച്ച് വലിയ പ്രതിസന്ധികളാണ് നിലനിൽക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം വിരാട് കോഹ്ലി ചെറിയ ഇടവേള എടുത്തിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ കോഹ്ലിക്ക് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

ഇന്ത്യൻ സ്ക്വാഡിലുള്ള 14 താരങ്ങളും അമേരിക്കയിൽ പരിശീലനം ആരംഭിച്ചങ്കിലും കോഹ്ലി ഞായറാഴ്ച മാത്രമേ എത്തൂ എന്നാണ് റിപ്പോർട്ട്. മെയ് 30ന് കോഹ്ലി അമേരിക്കയിലേക്ക് തിരിക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ അതിനുശേഷമാണ് കോഹ്ലിയുടെ യാത്ര നീളം എന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

മുൻപ് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്കും മുൻ ഇന്ത്യൻ താരം സഹീർഖാനും ഒപ്പം വിരാട് കോഹ്ലി മുംബൈയിലെ ഹോട്ടലിൽ എത്തിയിരുന്നു. മെയ് 22 നായിരുന്നു കോഹ്ലി ഐപിഎല്ലിന്റെ എലിമിനേറ്റർ മത്സരത്തിൽ കളിച്ചത്. ഈ മത്സരത്തിന് ശേഷം ക്വാളിഫയറിലും ഫൈനലിലും എല്ലാം കളിച്ച സഞ്ജു സാംസൺ, ചാഹൽ, ജയസ്വാൾ, ആവേഷ് ഖാൻ, റിങ്കു സിംഗ് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അമേരിക്കയിലെത്തുകയുണ്ടായി.

മുംബൈ നായകൻ ഹർദിക് പാണ്ട്യയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ വിരാട് കോഹ്ലി മാത്രമാണ് ഇനി എത്തിച്ചേരാനുള്ളത്. പരിശീലന മത്സരത്തിൽ വിരാട് കളിക്കില്ല എന്ന് ഇതോടെ ഏകദേശം ഉറപ്പായിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് ഇതൊരു അവസരം തന്നെയാണ്. കോഹ്ലിയുടെ അഭാവത്തിൽ സഞ്ജു സാംസന് ഇന്ത്യ പരിശീലന മത്സരത്തിൽ അവസരം നൽകും എന്നാണ് റിപ്പോർട്ടുകൾ.

പരിശീലന മത്സരത്തിൽ തിളങ്ങാൻ സാധിച്ചാൽ സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനും സാധ്യതയുണ്ട്. അയർലണ്ടിനെതിരെ ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്.

ഇതിന് മുൻപ് മാത്രമേ കോഹ്ലി ടീമിനൊപ്പം ചേരൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം പരിശീലന മത്സരത്തിൽ ജയസ്വാളും രോഹിത് ശർമയും ഓപ്പണറായി എത്തുമെന്നാണ് വിവരങ്ങൾ. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലും സൂര്യകുമാർ യാദവ് നാലാം നമ്പറിലും കളിക്കാനാണ് സാധ്യത. സന്നാഹമത്സരം ആയതിനാൽ തന്നെ കൂടുതൽ താരങ്ങൾക്ക് ഇന്ത്യ ബാറ്റിംഗിൽ അവസരം നൽകുമെന്നത് ഉറപ്പാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ചവച്ച ബാറ്റർമാർക്കൊക്കെയും ഇന്ത്യ പരിശീലന മത്സരത്തിൽ അവസരം നൽകാൻ സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് സഞ്ജു സാംസന് വലിയ സുവർണാവസരം എത്തിച്ചേർന്നിരിക്കുന്നത്. മൂന്നാം നമ്പറിൽ മത്സരത്തിൽ കളിക്കാൻ സാധിച്ചാൽ മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിക്കുന്നത്. ഇത്തരത്തിൽ മികവ് പുലർത്താൻ സാധിച്ചാൽ സഞ്ജുവിന് നേരിട്ട് ലോകകപ്പ് ടീമിൽ എത്താൻ സാധിക്കും എന്നാണ് മുൻ താരങ്ങൾ അടക്കം വിലയിരുത്തുന്നത്. നാളെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരിശീലന മത്സരം നടക്കുക.

Previous articleവിരാട് കോഹ്ലിയല്ലാ മൂന്നാം നമ്പറിൽ എത്തേണ്ടത് സഞ്ജു. ഇന്ത്യയുടെ ലൈനപ്പ് നിർദ്ദേശിച്ച് ആർപി സിംഗ്.
Next articleഇന്ത്യയാണ് ഫേവറേറ്റുകൾ, ഓസീസിന് ഭീഷണിയാണ്. പക്ഷേ അവർ വലിയൊരു റിസ്ക് എടുത്തിട്ടുണ്ട്. ക്ലാർക്ക് പറയുന്നു.