കുറച്ച് നേരത്തെ ബാറ്റിംഗിനിറങ്ങാൻ ആഗ്രഹമുണ്ട്, പക്ഷേ ടീം പറയുന്ന റോളിൽ കളിക്കും. റോബ്മൻ പവൽ പറയുന്നു..

c77e2048 5997 4875 a09d eed4e5fe27ff

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരു താരം തന്നെയാണ് റോബ്മൻ പവൽ. മത്സരത്തിന്റെ നിർണായക സമയത്ത് ക്രീസിലെത്തി രാജസ്ഥാനായി ഫിനിഷിംഗ് കാഴ്ചവയ്ക്കാൻ പവലിന് സാധിച്ചിരുന്നു. 19ആം ഓവറിലെ അവസാന പന്തിൽ സിക്സർ നേടിയാണ് പവൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ 8 പന്തുകൾ നേരിട്ട പവൽ 16 റൺസ് നേടി പുറത്താവാതെ നിന്നു. 2 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. രാജസ്ഥാൻ ടീമിലെ തന്റെ റോളിനെ പറ്റി പവല്‍ മത്സരശേഷം സംസാരിക്കുകയുണ്ടായി. അല്പം കൂടി നേരത്തെ ക്രീസിൽ എത്തുന്നതിനോടാണ് തനിക്ക് കൂടുതൽ താല്പര്യമെന്ന് പവൽ പറയുന്നു.

എന്നാൽ രാജസ്ഥാൻ ടീം ഏൽപ്പിക്കുന്നത് എന്ത് റോളാണോ അത് ഭംഗിയായി ചെയ്യാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത് എന്നും പവൽ കൂട്ടിച്ചേർക്കുകയുണ്ടായി. “അത്രമാത്രം പ്രയാസകരമായ സാഹചര്യമായിരുന്നില്ല മത്സരത്തിൽ ഉണ്ടായിരുന്നത്. ബാറ്റ് ബോളിൽ കൊള്ളിക്കുക എന്നതായിരുന്നു ആ സാഹചര്യത്തിന്റെ പ്രത്യേകത. അത്തരത്തിൽ എനിക്ക് സമ്മർദം കുറയ്ക്കാനും സാധിച്ചു. ജൂറൽ ബാറ്റ് ചെയ്യുന്ന സമയത്ത് ഞാൻ അവനോട് പറയുന്നത് പോസിറ്റീവായി മൈതാനത്ത് തുടരാനാണ്. പക്ഷേ നിർഭാഗ്യവശാൽ അവന് അവന്റെ വിക്കറ്റ് നഷ്ടമായി. ടീമിൽ അല്പം കൂടി മുൻപ് ബാറ്റിംഗിന് ഇറങ്ങുന്നതിനോടാണ് എനിക്ക് താല്പര്യം.”- പവൽ പറഞ്ഞു.

Read Also -  "ബാറ്റിങ്ങിൽ മതിയായ പ്രകടനം നടത്തിയില്ല. പക്ഷേ ബോളിങ്ങിൽ ഞങ്ങൾ മികവ് കാട്ടി "- ബുമ്ര പറയുന്നു..

“എന്നിരുന്നാലും ഞങ്ങളുടെ ടീമിൽ ഒരുപാട് നിലവാരമുള്ള ബാറ്റർമാരുണ്ട്. അതുകൊണ്ടുതന്നെ ലഭിക്കുന്ന റോൾ എന്താണോ അത് അംഗീകരിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ സാധിക്കുന്നത്. ഇത്തരത്തിൽ തന്നെ ഈ റോളിൽ കൂടുതൽ സംഭാവനകൾ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. 4 ക്യാച്ചുകൾ മത്സരത്തിൽ സ്വന്തമാക്കാൻ എനിക്ക് സാധിച്ചിരുന്നു. ഇതിൽ പ്രധാനമായി മാറിയത് ഫാഫിന്റെ ആദ്യ ക്യാച്ച് എടുക്കാൻ സാധിച്ചതാണ്. അത് എന്റെ കയ്യിൽ നിന്ന് നഷ്ടമായിരുന്നുവെങ്കിൽ, ഒരുപക്ഷേ എനിക്ക് മറ്റൊരു മനോഭാവം ഉണ്ടായേനെ. അങ്ങനെയെങ്കിൽ മൈതാനത്ത് ഒരു മോശം ദിവസമായി എനിക്കത് മാറിയേനെ.’- പവൽ കൂട്ടിച്ചേർത്തു.

“ഫാഫും വിരാട്ടുമൊക്കെ വളരെ മികച്ച താരങ്ങളാണ്. അതുകൊണ്ടുതന്നെ അവർ നൽകുന്ന ചെറിയ അവസരങ്ങൾ പോലും നമ്മൾ ക്യാച്ച് ആക്കി മാറ്റേണ്ടതുണ്ട്. അവരെ പുറത്താക്കാൻ നമ്മൾ പരമാവധി ശ്രമിക്കുക എന്നതാണ് പ്രധാനം. ഈ സീസണിൽ ഇതുവരെ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് ഞങ്ങൾ അല്പം പുറകോട്ട് പോയത് ചെന്നൈയിലും മികച്ച രീതിയിൽ മികവ് പുലർത്താൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. അതിലേക്കാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”- പവൽ പറഞ്ഞുവയ്ക്കുന്നു.

Scroll to Top