ഓസ്ട്രേലിയയിലും ഫ്ലോപ്പായി രാഹുൽ.. ഇന്ത്യ എയെ കൈപിടിച്ച് കയറ്റി ജൂറൽ

ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും തകർന്നടിഞ്ഞ് ഇന്ത്യ എ . മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ കേവലം 161 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. വലിയ പ്രതീക്ഷയായിരുന്ന രാഹുലും അഭിമന്യു ഈശ്വരനും നിതീഷ് റെഡ്ഡിയും അടക്കമുള്ള വമ്പന്മാരൊക്കെയും ആദ്യ ഇന്നിംഗ്സിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.

നായകൻ ഋതുരാജ് അടക്കം പരാജയപ്പെട്ടപ്പോൾ ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് ധ്രുവ് ജൂറലാണ്. മത്സരത്തിൽ ഒരു അർധസെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ ജുറലിന് സാധിച്ചു.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദയനീയമായ തുടക്കം തന്നെയാണ് ലഭിച്ചത്. ഓപ്പണർ അഭിമന്യു ഈശ്വരൻ റൺസ് ഒന്നും എടുക്കാതെ കൂടാരം കയറി. ശേഷം മൂന്നാമനായെത്തിയ സായി സുദർശനും മടങ്ങിയതോടെ ഇന്ത്യ തകർന്നു.

പിന്നാലെ 4 റൺസ് നേടിയ രാഹുൽ ബോളണ്ടിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. നായകൻ ഋതുരാജ് 4 റൺസുമായി മടങ്ങിയതോടെ ഇന്ത്യ 11ന് 4 എന്ന നിലയിൽ ദയനീയമായി തകർന്നു. ഇതിന് ശേഷമാണ് ദേവദത് പടിക്കലിനെ കൂട്ടുപിടിച്ച് ധ്രുവ് ജൂറൽ ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്.  ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്തു.

26 റൺസ് നേടിയ പടിക്കൽ പുറത്തായിട്ടും ജൂറൽ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മറ്റു ബാറ്റർമാരാരും ജൂറലിന് വലിയ രീതിയിൽ പിന്തുണ നൽകിയില്ല. എന്നാൽ തന്റേതായ രീതിയിൽ മത്സരത്തിൽ മുൻപോട്ടു പോകാൻ താരത്തിന് സാധിച്ചു. ഒരു അർധ സെഞ്ച്വറിയാണ് ജൂറൽ മത്സരത്തിൽ  നേടിയത്. ഇന്നിങ്സിന്റെ അവസാന സമയം വരെ ക്രീസിൽ നിന്ന് പൊരുതാൻ ജൂറലിന് സാധിച്ചു. ഇന്നിംഗ്സിൽ 186 പന്തുകൾ നേരിട്ട ജൂറൽ 80 റൺസാണ് സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും ജൂറലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

ജൂറലിന്റെ മികവിലാണ് ഇന്ത്യ 161 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുവശത്ത് ഓസ്ട്രേലിക്കായി മികച്ച ബോളിംഗ് പ്രകടനമാണ് നേസർ കാഴ്ചവെച്ചത്. 27 റൺസ് മാത്രം വിട്ട് നൽകിയാണ് നേസർ 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഒപ്പം 3 വിക്കറ്റുകൾ സ്വന്തമാക്കിയ വെബ്സ്റ്ററും ഓസ്ട്രേലിയക്കായി മികവ് പുലർത്തി. അതേസമയം ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനം വലിയ നിരാശ ഉണ്ടാക്കുന്നതാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും രാഹുൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതിന് ശേഷമാണ് നേരത്തെ തന്നെ രാഹുലിനെയും ജൂറലിനെയും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് അയച്ചത്.

Summary : Dhruv Jurel Rescues India A From Disaster With Stunning 80 vs Australia A

Previous articleസഞ്ജുവിന്റെ പ്രശ്നം സ്ഥിരതയില്ലായ്മ. മുൻനിരയിൽ തന്നെ കളിക്കണം.അനിൽ കുംബ്ലെ.
Next article2025 മെഗാലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നവർ. രചിൻ രവീന്ദ്ര അടക്കം 6 പേർ ലിസ്റ്റിൽ.