ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയില്‍ വിജയവുമായി ഇന്ത്യ. 368 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റണ്‍സിനു ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ വീണു. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2 – 1 നു മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. സ്കോര്‍ ഇന്ത്യ : 191 & 466 ഇംഗ്ലണ്ട് : 290 & 210.
അവസാന ദിവസം കരുതലോടെയായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
ബേൺസിന് പകരം ക്രീസിലെത്തിയ ഡേവിഡ് മാലൻ അഞ്ച് റൺസ് മാത്രം സ്കോർ ചെയ്ത് പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരം റൺ ഔട്ട് ആകുകയായിരുന്നു. 193 പന്തുകളിൽ നിന്നും 63 റൺസെടുത്ത ഹസീബിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. ഹസീബ് പുറത്താകുമ്പോൾ മൂന്ന് വിക്കറ്റിന് 141 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
എന്നാല്‍ ഒലിപോപ്പിന്‍റെയും(2) ജോണി ബെയര്‍സ്റ്റോയുടെയും (0) കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബൂംറ ഇംഗ്ലണ്ടിനെ 146 ന് 5 എന്ന നിലയിലേക്ക് തള്ളിവിട്ടു. പിന്നാലെ വന്ന മൊയിന്‍ അലി റണ്ണൊന്നുമെടുക്കാതെ ജഡേജയുടെ മുന്‍പില്‍ കീഴടങ്ങി.
ജോ റൂട്ടും ക്രിസ് വോക്സും ചേര്‍ന്ന് മത്സരം രക്ഷപ്പെടുത്താമെന്ന് വിചാരിച്ചെങ്കിലും വീരാട് കോഹ്ലി താക്കൂറിന് പന്ത് നല്‍കി. ആദ്യ പന്തില്‍ തന്നെ റൂട്ടിനെ (36) ക്ലീന്‍ ബൗള്‍ഡാക്കി താക്കൂര്‍ ഇന്ത്യക്ക് ആധിപത്യം നല്‍കി. അധികം വൈകാതെ ഉമേഷ് യാദവ് ക്രിസ് വോക്സിനെയും (18) മടക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു.
ചായക്ക് ശേഷം ക്രയിഗ് ഓവര്‍ട്ടണിനെയും (10) ജയിംസ് ആന്‍ഡേഴ്സണനിയും (2) പുറത്താക്കി ഇന്ത്യ വിജയം സ്വന്തമാക്കി. ഒലി റോബിന്‍സണ്‍ (10) പുറത്താകതെ നിന്നു. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ, രവീന്ദ്ര ജഡേജ, താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, അർധ സെഞ്ചുറിയുമായി വാലറ്റത്തു വീണ്ടും തിളങ്ങിയ ശാർദൂൽ ഠാക്കൂറിന്റെയും (60) ഋഷഭ് പന്തിന്റെയും (50) മികവിൽ 466 റൺസെന്ന കൂറ്റൻ രണ്ടാം ഇന്നിംഗ്സ് സ്കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. ഉമേഷ് യാദവ് (25), ജസ്പ്രീത് ബൂംറ (24) എന്നിവര്‍ ചെറിയ സംഭാവനകള്‍ നല്‍കിയതോടെ 368 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കുകയായിരുന്നു.
ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയപ്പോള്‍ (127) കെ.എൽ. രാഹുൽ (101 പന്തിൽ 46), ചേതേശ്വർ പൂജാര (127 പന്തിൽ 61), ക്യാപ്റ്റൻ വിരാട് കോലി (96 പന്തിൽ 44) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നു വിക്കറ്റ് വീഴ്ത്തി. 32 ഓവറിൽ 83 റൺസ് വഴങ്ങിയാണ് വോക്സ് മൂന്നു വിക്കറ്റ് പിഴുതത്. ഒലീ റോബിൻസൺ, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ, ക്രെയ്ഗ് ഓവർട്ടൻ, ജോ റൂട്ട് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. റണ്‍ചേസില്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് ലഭിച്ചത്. നാലാംദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിരുന്നു.