ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ ഞാൻ ഒരു മോശം ക്യാപ്റ്റനായി മാറും. രോഹിത് സാഹചര്യങ്ങൾ വിശദീകരിക്കുന്നു.

F98kasBXkAAnVhq

ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ ഏറ്റവും മികച്ച രീതിയിലാണ് നായകൻ രോഹിത് ശർമ നയിച്ചിട്ടുള്ളത്. കൃത്യമായ ബാറ്റിംഗ് മനോഭാവവും മൈതാനത്ത് വ്യത്യസ്തമായി ചെയ്ഞ്ചുകളും വരുത്താൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട്. എതിർ ടീമുകളെ പലപ്പോഴും സമ്മർദ്ദത്തിലാക്കുന്നത് രോഹിത് ശർമയുടെ വ്യത്യസ്തമായ തന്ത്രങ്ങൾ തന്നെയാണ്. ലോകകപ്പിലെ ആദ്യ 7 മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയതോടെ ഒരുപാട് പ്രശംസകളാണ് രോഹിത് ശർമയെ തേടിയെത്തിയത്. ഇന്ത്യൻ താരങ്ങളടക്കം രോഹിത് ശർമയുടെ നിസ്വാർത്ഥതയെയും ആശയങ്ങളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. എന്നാൽ കേവലം ഒരു മത്സരം കൊണ്ട് താൻ മോശം നായകനായി മാറിയേക്കാം എന്നാണ് രോഹിത് ശർമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

എല്ലായിപ്പോഴും ടീമിനെ മികച്ച നിലയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ മൈതാനത്ത് എത്തുന്നത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ഓപ്പണിങ് ബാറ്റിംഗിനിറങ്ങുമ്പോൾ തന്റെ ടീമിന്റെ സ്കോർ എല്ലായിപ്പോഴും പൂജ്യമായിരിക്കുമെന്നും, അതിൽ നിന്ന് താനാണ് ഒരു മൊമെന്റം ടീമിന് നൽകേണ്ടതെന്ന പൂർണ ബോധ്യമുണ്ടെന്നും രോഹിത് ശർമ പറഞ്ഞു. അതിനാൽ തന്നെ എല്ലാ മത്സരങ്ങളിലും ഭയമില്ലാതെ കളിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും രോഹിത് കൂട്ടിച്ചേർത്തിരുന്നു. അവസാന മത്സരത്തിൽ പവർപ്ലേ ഓവറുകളിൽ തന്നെ തങ്ങൾക്ക് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടെന്നും, അത് വലിയ സമ്മർദ്ദമുണ്ടാക്കി എന്നും രോഹിത് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തന്റെ സമീപനത്തിൽ മാറ്റം വരുത്തിയത് എന്ന് രോഹിത് പറഞ്ഞിരുന്നു. മാത്രമല്ല ടീമിന് എന്താണോ ആവശ്യം, അത് ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും രോഹിത് വിശദീകരിച്ചു.

See also  ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച രീതിയിൽ ഫീൽഡിങ് സെറ്റ് ചെയ്തതിന്റെ പേരിൽ രോഹിത് ശർമയ്ക്ക് വലിയ പ്രശംസകൾ എത്തിയിരുന്നു. താൻ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഫീൽഡിങ്ങിൽ കൃത്യമായ മാറ്റം വരുത്തുന്നതെന്നും രോഹിത് പറഞ്ഞു. “കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കുക, സ്കോർ ബോർഡിനെ പറ്റി ചിന്തിക്കുക, അതിനുശേഷം കൃത്യമായ ചലനങ്ങൾക്ക് ശ്രമിക്കുക. ചില സമയത്ത് ഇത് നമുക്ക് അനുകൂലമായി മാറും. ചില സമയത്ത് പ്രതികൂലമായേക്കാം. പക്ഷേ എല്ലാത്തിനും നമ്മൾ തയ്യാറായിരിക്കണം. ഞാൻ എന്തൊക്കെ തീരുമാനങ്ങൾ മൈതാനത്ത് എടുത്താലും അതെന്റെ ടീമിന്റെ താല്പര്യ പ്രകാരം കൂടിയായിരിക്കും. എല്ലാ കാര്യങ്ങളും ഏതുതരത്തിൽ എന്നെ ബാധിക്കുമെന്ന് എനിക്കറിയാം. ഒരുപക്ഷേ ഒരു മോശം മത്സരം മതിയാവും ഞാൻ ഒരു മോശം നായകനായി മാറാൻ.”- രോഹിത് ശർമ പറയുന്നു.

ഇതുവരെ ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ 5 മത്സരങ്ങളും ഇന്ത്യ ചേസ് ചെയ്താണ് വിജയിച്ചത്. അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയുണ്ടായി. ബാറ്റിംഗിൽ ആദ്യ സമയങ്ങളിൽ പരാജയമായി മാറിയെങ്കിലും ഇന്ത്യയ്ക്ക് വലിയൊരു വിജയം നേടാൻ സാധിച്ചിരുന്നു. എന്തായാലും വരുമ്പോൾ മത്സരങ്ങളിലും ഈ ഫോം ആവർത്തിച്ച് ഇത്തവണത്തെ ലോകകപ്പ് ഉയർത്തുക എന്നതാണ് ഇന്ത്യക്ക് മുൻപിലുള്ള ലക്ഷ്യം. നിലവിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്.

Scroll to Top