2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. കളിക്കളത്തിനുള്ളിലും കളിക്കളത്തിന് പുറത്തും ഒരുപാട് സമ്മർദ്ദങ്ങളാണ് മുംബൈയ്ക്കുള്ളത്. ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.
രോഹിത് ശർമ എന്ന മികച്ച നായകനെ മാറ്റി ഹർദിക് പാണ്ട്യയെ മുംബൈ ഇത്തവണത്തെ ന്യായകനായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഒരുപാട് ആരാധക രോക്ഷവും ഉണ്ടായി. ശേഷമാണ് മൈതാനത്ത് ഹാർദിക്കിന്റെ നേതൃത്വത്തിൽ മുംബൈ മോശം പ്രകടനം പുറത്തെടുക്കുന്നത്. ഇതിനു പിന്നാലെ രോഹിത് ശർമയെ നായകനാവാൻ മുംബൈ ഇന്ത്യൻസ് വീണ്ടും ക്ഷണിച്ചിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രോഹിത്തിന് തിരികെ ക്യാപ്റ്റൻസി നൽകുന്നതിനെ സംബന്ധിച്ച് മുംബൈയുടെ ടീം മാനേജ്മെന്റ് വലിയ രീതിയിൽ ചർച്ചകൾ നടത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നായക സ്ഥാനം തിരിച്ച് ഏറ്റെടുക്കുന്നതിനെ പറ്റി രോഹിത്തിനോട് സംസാരിക്കാനും,രോഹിനെ സമ്മതിപ്പിക്കാനുമായി ടീം മാനേജ്മെന്റ് പലരെയും ഏൽപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ ഈ കാര്യത്തെപ്പറ്റി ടീം മാനേജ്മെന്റ് വ്യക്തികൾ രോഹിത്തുമായി സംസാരിച്ചെങ്കിലും രോഹിത് നായക സ്ഥാനം ഏറ്റെടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല എന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നു. താൻ ക്യാപ്റ്റൻസി ഇനി ഏറ്റെടുക്കാൻ തയ്യാറല്ല എന്ന രോഹിത് അറിയിച്ചു എന്നാണ് ട്വിറ്ററിലൂടെ മാധ്യമപ്രവർത്തകനായ റുഷീ പറയുന്നത്.
ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട പല വൃത്തങ്ങളെയും ഉദ്ധരിച്ചുകൊണ്ടാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പക്ഷേ ഇതേ സംബന്ധിച്ചുള്ള ആധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. തങ്ങളുടെ രണ്ടാം മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ ആയിരുന്നു മുംബൈ പരാജയം ഏറ്റുവാങ്ങിയത്.
ശേഷം മുംബൈയുടെ പ്രകടനത്തിൽ പൂർണമായ അസംതൃപ്തിയാണ് ടീമുടമ ആകാശ് അംബാനി അടക്കമുള്ളവർ പ്രകടിപ്പിച്ചത്. ടീം ഓണർമാരടക്കം രോഹിത് ശർമയുമായി ഏറെനേരം മൈതാനത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഇതിനൊക്കെ ശേഷമാണ് രോഹിത്തിനെ നായകനായി കിട്ടാൻ വീണ്ടും മുംബൈ ശ്രമിച്ചത്. എന്നാൽ ഇനി ഇങ്ങനെ ഒരു നീക്കം മുംബൈയുടെ ഭാഗത്ത് നിന്നുണ്ടായാലും രോഹിത് അത് സമ്മതിക്കാൻ സാധ്യത വളരെ കുറവാണ്. ഹർദിക് പാണ്ട്യയെ മുംബൈയുടെ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നലെ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് മുംബൈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നത്.
മുംബൈ ടീമിനുള്ളിൽ തന്നെ 2 ഗ്രൂപ്പുകൾ രൂപപ്പെട്ടതായി മുൻപ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ജസ്പ്രീറ്റ് ബുമ്ര, തിലക് വർമ തുടങ്ങിയവർ ടീമിൽ രോഹിത്തിന് പിന്തുണ നൽകുമ്പോൾ ഇഷാൻ അടക്കമുള്ളവർ ഹർദിക്കിനാണ് പിന്തുണ നൽകുന്നത്. എന്തായാലും മുംബൈയെ സംബന്ധിച്ച് ഇതൊന്നും നല്ല സൂചനകളല്ല.