ഐസിസിയെ വിഡ്ഢിയാക്കി ഹസരംഗ. മാസ്റ്റർ പ്ലാനുമായി ശ്രീലങ്കന്‍ താരം

Wanindu Hasaranga

ഐസിസി ക്രിക്കറ്റ് നിയമത്തിലെ വിടവുകൾ മികച്ച രീതിയിൽ വിനിയോഗിച്ച് ശ്രീലങ്കൻ സ്പിന്നർ ഹസരംഗ. ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് വളരെ തന്ത്രപരമായ രീതിയിൽ ഐസിസി നിയമങ്ങൾ ഹസരംഗ വിനിയോഗിച്ച് ശ്രദ്ധ നേടിയത്.

മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഹസരംഗ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന ട്വന്റി20 ഫോർമാറ്റിൽ വളരെയധികം കാലങ്ങൾ കളിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നായിരുന്നു ഹസരംഗ പറഞ്ഞത്. എന്നാൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തന്റെ വിരമിക്കൽ മാറ്റിവെച്ച് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹസരങ്ക. പക്ഷേ ഇതിന് പിന്നിൽ വലിയൊരു കാരണം കൂടിയുണ്ട്.

Wanindu Hasaranga

ബംഗ്ലാദേശിനെതിരെ ശ്രീലങ്കയുടെ മൂന്നാം ഏകദിന മത്സരത്തിൽ ഒരുപാട് നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. അമ്പയർമാർക്കെതിരെ മോശം പെരുമാറ്റം നടത്തിയതിന്റെ പേരിൽ ഹസരംഗയ്ക്ക് പിഴ ലഭിക്കുകയുണ്ടായി. മത്സരത്തിന്റെ 37ആം ഓവറിലാണ് ഹസരംഗ നിന്ന് അമ്പയർക്ക് മോശം അനുഭവം ഉണ്ടായത്.

ഇതോടുകൂടി ഹസരംഗ മത്സര തുകയുടെ 50% ഫൈനായി അടക്കേണ്ടി വന്നു. മാത്രമല്ല 3 ഡീമെറിറ്റ് പോയിന്റ്കളും അമ്പയർമാർ ഹസരംഗയ്ക്ക് നൽകി. ഇതോടുകൂടി കഴിഞ്ഞ 2 വർഷത്തിനകം 8 ഡീമെറിറ്റ് പോയിന്റുകളാണ് ഹസരംഗയ്ക്ക് ലഭിച്ചത്. ഇത് ഹസരംഗയുടെ മുന്നോട്ടുള്ള മത്സരങ്ങളെ ബാധിക്കുമായിരുന്നു.

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

9 ഡിമെരിറ്റ് പോയിന്റുകൾ ലഭിച്ചതിനാൽ തന്നെ ഹസരംഗയ്ക്ക് വരാനിരിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്നോ, 4 ഏകദിന മത്സരങ്ങളിൽ നിന്നോ, 4 ട്വന്റി20 മത്സരങ്ങളിൽ നിന്നോ മാറി നിൽക്കേണ്ടിവരും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ് അടുത്തതായി ശ്രീലങ്കയ്ക്ക് മുമ്പിലുള്ളത്.

അതിനാൽ തന്നെ വളരെ തന്ത്രപരമായ രീതിയിൽ ഹസരംഗ ഐസിസിയുടെ നിയമങ്ങൾ വിനിയോഗിക്കുകയാണ് ചെയ്തത്. ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചു. ഇതോടുകൂടി പിഴയായി ഹസരംഗയ്ക്ക് ആ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാറിനിന്നാൽ മതിയാവും. അല്ലാത്തപക്ഷം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ ആദ്യ 4 മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമായേനെ.

എന്നാൽ ഇത് നേരത്തെ കൃത്യമായി കണക്കുകൂട്ടിയ ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയും,ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് തന്നെ മാറിനിൽക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ സീസണിലും കളിക്കാനുള്ള അവസരവും ഹസരംഗയെ തേടിയെത്തി. ഇങ്ങനെ എല്ലാത്തരത്തിലും വലിയൊരു വിജയം തന്നെയാണ് ഹസരംഗ ഉണ്ടാക്കിയെടുത്തത്. പല ക്രിക്കറ്റ് എക്സ്പേർട്ടുകളും ഹസരംഗയുടെ ഈ ആശയത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

Scroll to Top