എവിടെചെന്നാലും പരാഗിനെക്കുറിച്ചുള്ള ചോദ്യം ഇതാണ്. ദേ ഇതാണ് ഉത്തരം. ❛ഈ സീസണ്‍❜

ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 12 റണ്‍സ് അകലെയാണ് എത്താന്‍ സാധിച്ചത്.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച നിലയില്‍ എത്തിച്ചത് റിയാന്‍ പരാഗ് അയിരുന്നു. 45 പന്തില്‍ 7 ഫോറും 6 സിക്സും സഹിതം 84 റണ്‍സാണ് താരം നേടിയത്. നോര്‍ക്കിയ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് താരം നേടിയത്. മത്സര ശേഷം പരാഗിനെ പ്രശംസിച്ച് സഞ്ചു സാംസണ്‍ എത്തി.

” കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി റിയാന്‍റെ പേര് കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ ഞാന്‍ പോകുന്നിടത്തെല്ലാം എന്നോട് ചോദിക്കും, പരാഗ് എപ്പോഴാണ് നല്ല കളി കളിക്കുക എന്ന് ? അത് ഈ സീസണാണ്. ” പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ സഞ്ചു സാംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് നല്‍കാന്‍ പരാഗിന് ഉണ്ടെന്നും സഞ്ചു സാംസണ്‍ കൂട്ടിചേര്‍ത്തു.

Previous articleഐപിഎല്ലില്‍ ത്രില്ലര്‍ പോരട്ടം. രക്ഷകരായി പരാഗും അവേശ് ഖാനും. രാജസ്ഥാന്‍ റോയല്‍സിനു വിജയം.
Next article”ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൂജ്യത്തില്‍ പുറത്തായാലും….” ഇതൊന്നും കാര്യമാക്കുന്നില്ലാ എന്ന് റിയാന്‍ പരാഗ്.