എല്ലാവരും സാഹചര്യങ്ങൾ മനസിലാക്കി കളിച്ചു, അടുത്ത ലക്ഷ്യം ശ്രീലങ്ക. ശുഭമാൻ ഗില്ലിന്റെ വാക്കുകൾ.

20240714 195341 scaled

സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് 167 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെയെ ചുരുട്ടികെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. 4 വിക്കറ്റുകൾ സ്വന്തമാക്കിയ മുകേഷ് കുമാറാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ ശുഭമാൻ ഗിൽ സംസാരിക്കുകയുണ്ടായി.

തങ്ങളെ സംബന്ധിച്ച് എല്ലാംകൊണ്ടും അവിസ്മരണീയമായ ഒരു പരമ്പരയാണ് അവസാനിക്കുന്നത് എന്നാണ് ഗിൽ പറഞ്ഞത്. “ഞങ്ങൾക്കിത് ഒരു അവിശ്വസനീയ പരമ്പരയായിരുന്നു. ആദ്യമത്സരത്തിലെ പരാജയത്തിന് ശേഷം വിജയത്തിനായി എല്ലാവരും വെമ്പുന്നത് കാണാൻ സാധിച്ചു. പല താരങ്ങൾക്കും ആവശ്യമായ സമയം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും അവർ ഈ സാഹചര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുകയും ഉണ്ടായി. അതിനനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും എല്ലാ താരങ്ങൾക്കും സാധിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത പരമ്പര ശ്രീലങ്കയിലാണ് നടക്കുന്നത്. ഞാൻ മുൻപ് ഏഷ്യാകപ്പ് ശ്രീലങ്കയിൽ കളിച്ചിട്ടുണ്ട്. അവിടെപ്പോയി ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.”- ഗിൽ പറഞ്ഞു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് വാഷിംഗ്ടൺ സുന്ദറിനെയായിരുന്നു. മത്സരത്തിൽ വിജയത്തോടെ പരമ്പര അവസാനിപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട് എന്ന് സുന്ദർ പറയുകയുണ്ടായി. സിംബാബ്വെയിലെ സാഹചര്യങ്ങൾ ദക്ഷിണാഫ്രിക്കയിലേത് പോലെയായിരുന്നു എന്നാണ് സുന്ദർ പറഞ്ഞത്. പല മത്സരങ്ങളിലും പിച്ചിൽ നിന്ന് കൂടുതലായി ബൗൺസും പേസും ലഭിച്ചിരുന്നു എന്ന് സുന്ദർ കൂട്ടിച്ചേർത്തു. ഈ പരമ്പരയിൽ ഒരുപാട് ഓവറുകൾ പന്തറിയാൻ സാധിച്ചെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചന്നും സുന്ദർ മത്സരശേഷം പറഞ്ഞു.

മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ശിവം ദുബെയെ ആയിരുന്നു. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ ദുബെയ്ക്ക് സാധിച്ചിരുന്നു. “ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച സംഭാവനകൾ നൽകുക എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രത്യേകതയുള്ള കാര്യം തന്നെയാണ്. മത്സരത്തിൽ കുറച്ച് വിക്കറ്റുകൾ സ്വന്തമാക്കാനും സാധിച്ചു. വലിയ സന്തോഷമുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ ബാറ്റിംഗിൽ നമ്മൾ പതറുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഒരു ഷോട്ട് കൊണ്ട് നമുക്ക് മത്സരത്തിലേക്ക് തിരികെ വരാൻ സാധിക്കും. ഇവിടുത്തെ മൈതാനം വളരെ വലുതാണ്. ഇവിടെ കളിക്കുന്നത് ഞങ്ങൾ നന്നായി ആസ്വദിക്കുന്നു. കാരണം അത്രമാത്ര മികച്ച അന്തരീക്ഷവും ജനങ്ങളുമാണ് ഇവിടെയുള്ളത്.”- ദുബെ പറഞ്ഞു.

Scroll to Top