“എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി”- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..

മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജയസ്വാളിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു. തന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് മുംബൈയ്ക്കെതിരെ ജയസ്വാൾ സ്വന്തമാക്കിയത്. 60 പന്തുകൾ നേരിട്ട ജയസ്വാൾ മത്സരത്തിൽ 104 റൺസ് സ്വന്തമാക്കുകയുണ്ടായി.

ഇതോടെ മുംബൈയ്ക്ക് എതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയവും രാജസ്ഥാന് ലഭിച്ചു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ജയസ്വാൾ കാഴ്ചവച്ചത്. എന്നിട്ടും രാജസ്ഥാൻ നായകൻ സഞ്ജു സാംസനും കോച്ച് കുമാർ സംഗക്കാരയും ജയസ്വാളിൽ വിശ്വാസമർപ്പിച്ചുm സഞ്ജുവും സംഗക്കാരയും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ഇപ്പോൾ ജയസ്വാൾ രംഗത്ത് വന്നിരിക്കുന്നത്.

മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് ജയസ്വാൾ പറഞ്ഞു. കൃത്യമായി തന്റെ ഷോട്ടുകൾ കളിച്ച് ക്രീസിൽ തുടരാനാണ് താൻ ശ്രമിക്കുന്നത് എന്നും ജയസ്വാൾ കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിനൊപ്പമാണ് സംഗക്കാരയ്ക്കും സഞ്ജു സാംസനും ജയസ്വാൾ നന്ദി പറഞ്ഞത്. പരിശീലന സെഷനുകളിൽ അടക്കം സഞ്ജുവും സംഗക്കാരയും തനിക്ക് വലിയ പിന്തുണ നൽകിയതായി ജയസ്വാൾ പറയുന്നു. തന്നിൽ ഇരുവരും അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ സെഞ്ചുറി എന്ന് ജയസ്വാൾ കൂട്ടിച്ചേർക്കുകയുണ്ടായി.

a1fa4b4e 8f14 4dc2 a12e eedc5c35b17e

“എന്റെ സീനിയർ താരങ്ങൾക്ക് എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. അവരാണ് എന്നെ ഈ വിധത്തിൽ സജ്ജമാക്കിയത്. രാജസ്ഥാൻ റോയൽസ് ടീമിന്റെ മാനേജ്മെന്റിന് ഞാൻ പൂർണമായും നന്ദി പറയുന്നു. പ്രത്യേകിച്ച് സംഗ സാറിനും സഞ്ജു ഭായ്ക്കും. കാരണം അവരാണ് എനിക്ക് ഇത്രയധികം അവസരങ്ങൾ നൽകിയത്. മത്സരത്തിന് മുൻപ് ഞാൻ പരിശീലന സെഷൻ സമയത്ത് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഞാൻ ഇന്ന് വളരെ സന്തോഷവാനാണ്.”- ജയസ്വാൾ പറഞ്ഞു.

23 വയസ്സിന് മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ താരമാണ് ജയസ്വാൾ. മാത്രമല്ല തന്റെ കരിയറിലെ 2 ഐപിഎൽ സെഞ്ച്വറികളും ജയസ്വാൾ നേടിയിട്ടുള്ളത് 5 തവണ ചാമ്പ്യന്മാരായ മുംബൈക്കെതിരെയാണ്. രാജസ്ഥാനെ സംബന്ധിച്ച് എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരെ ലഭിച്ചിരിക്കുന്നത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കാനും രാജസ്ഥാൻ സാധിച്ചു. വരും മത്സരങ്ങളിലും ഈ പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ രാജസ്ഥാന് അനായാസം പ്ലെയോഫ് ഉറപ്പിക്കാൻ സാധിക്കും.

Previous articleചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.
Next article“കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്”- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.