“എന്നെ ഇനി അങ്ങനെ വിളിക്കരുത്.. ലജ്ജ തോന്നുന്നു.”- വിരാട് കോഹ്ലിയുടെ വാക്കുകൾ.

kohli rcb

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ഏറെക്കാലമായി ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ മാത്രം പുറത്തെടുത്ത് താരമാണ് കോഹ്ലി. എന്നിരുന്നാലും നായകൻ എന്ന നിലയിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായും ഇന്ത്യക്കായും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല.

പക്ഷേ ഒരു ബാറ്റർ എന്ന നിലയിൽ വളരെ മികച്ച റെക്കോർഡുകളാണ് കോഹ്ലിക്ക് ഉള്ളത്. അതിനാൽ തന്നെ ഇന്ത്യൻ ആരാധകർ വിരാട് കോഹ്ലിയെ “കിംഗ് കോഹ്ലി” എന്നാണ് വിളിക്കാറുള്ളത്. പക്ഷേ ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നുന്നുണ്ട് എന്ന് വിരാട് കോഹ്ലി പറയുകയുണ്ടായി. ഇനി തന്നെ ആരും കിംഗ് കോഹ്ലി എന്ന് വിളിക്കരുത് എന്നാണ് വിരാട് പറയുന്നത്.

ബാംഗ്ലൂർ ടീമിന്റെ അൺബോക്സിങ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോഹ്ലി. കോഹ്ലി മൈതാനത്ത് എത്തിയതു മുതൽ ആരാധകർ “കോഹ്ലി, കോഹ്ലി” എന്ന ആരവങ്ങളുമായി രംഗത്തെത്തി. ശേഷമാണ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തെപ്പറ്റി കോഹ്ലി സംസാരിച്ചത്. “ഞങ്ങൾക്ക് ഇന്ന് രാത്രി തന്നെ ചെന്നൈയിലേക്ക് തിരിക്കേണ്ടതുണ്ട്. ഇന്ന് രാത്രിയാണ് ഞങ്ങളുടെ ഫ്ലൈറ്റ്. അതിനാൽ തന്നെ ഒരുപാട് സമയം ഇവിടെ ചിലവഴിക്കാൻ സാധിക്കില്ല.”- കോഹ്ലി പറഞ്ഞു. ശേഷമാണ് തന്നെ കിംഗ് എന്ന് വിളിക്കരുത് എന്ന് കോഹ്ലി പറഞ്ഞത്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

“ആദ്യം തന്നെ കിംഗ് എന്ന് എന്നെ വിളിക്കുന്നത് നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. എന്നെ വിരാട് എന്ന് വിളിച്ചാൽ മതിയാവും. ഒരു കാരണവശാലും കിംഗ് എന്ന് നിങ്ങൾ ഇനി വിളിക്കരുത്. അങ്ങനെ വിളിക്കുമ്പോൾ എനിക്ക് വളരെ ലജ്ജാകരമായി തോന്നുന്നതായി ഞാൻ ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാവർഷവും ഞാൻ ഈ പേര് കേൾക്കുന്നുണ്ട്. അതിനാൽ തന്നെ ദയവു ചെയ്ത് എന്നെ എല്ലാവരും വിരാട് എന്ന് വിളിക്കൂ. ഇപ്പോൾ മുതൽ കിംഗ് എന്ന വിളി ഒഴിവാക്കൂ. ഒരുപാട് ലജ്ജാകരമായി തോന്നുന്നതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്.”- കോഹ്ലി കൂട്ടിച്ചേർക്കുന്നു.

ചടങ്ങിൽ ബാംഗ്ലൂരിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു കൊണ്ട് കോഹ്ലി സംസാരിക്കുകയുണ്ടായി. ബാംഗ്ലൂരിന്റെ ചരിത്രത്തിലെ മറ്റൊരു അധ്യായമാണ് ഇവിടെ തുടങ്ങുന്നത് എന്നാണ് വിരാട് പറഞ്ഞത്. ഒപ്പം വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ബാംഗ്ലൂർ വനിതാ ടീമിന്റെ താരങ്ങളെയും കോഹ്ലിയും മാക്സ്വെല്ലും ഡുപ്ലസിയും ചേർന്ന് ആദരവ് നൽകുകയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ വലിയ പ്രകടനങ്ങൾ പുറത്തെടുത്തിട്ടും കിരീടം നേടാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അത് മാറ്റിക്കുറിക്കാനാണ് ബാംഗ്ലൂർ ശ്രമിക്കുന്നത്.

Scroll to Top