എന്നാ പിന്നെ നിങ്ങള്‍ തീരുമാനിക്ക്. കലിപ്പിലായി ജോസ് ബട്ട്ലര്‍

jos buttler press

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ 110 റൺസിനാണ് ഇംഗ്ലണ്ട് പുറത്തായത്. ആറ് വിക്ക്റ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ വീഴ്ത്താന്‍ ഇന്ത്യയെ സഹായിച്ചത്. ബുംറയുടെ മികവിൽ ഇന്ത്യ 10 വിക്കറ്റിന് ജയിക്കുകയും പരമ്പരയിൽ 1-0ന് മുന്നിലെത്തുകയും ചെയ്തു

മത്സരത്തിന്‍റെ കമന്‍ററിക്കിടെ ”എല്ലാ ഫോർമാറ്റുകളിലും ബുംറയാണ് മികച്ച ബൗളർ ” എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്‍ പറഞ്ഞിരുന്നു. ഇതിനെ പറ്റി മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റനോട് ചോദ്യം ആരാഞ്ഞു.

jos buttler vs india

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും വർഷങ്ങളായി ബുംറയെ നേരിടുന്ന ബട്ട്‌ലര്‍ മറുപടി പറഞ്ഞു. “അദ്ദേഹം ഒരു മികച്ച ബൗളറാണെന്നതിൽ സംശയമില്ല. കുറച്ച് വർഷങ്ങളായി അദ്ദേഹം ലോകത്തിലെ മുൻനിര ബൗളർമാരിൽ ഒരാളാണ്. കൂടാതെ അവൻ ശക്തി കൂട്ടുകയാണ് എന്ന് തോന്നുന്നു. ഇന്ത്യ, നിങ്ങൾക്ക് ഈ മികച്ച ബൗളർമാരെയും ബാറ്റ്‌സ്മാൻമാരെയും നേരിടാൻ കഴിയും. അതുകൊണ്ടാണ് മികച്ച കളിക്കാർക്കെതിരെ സ്വയം വെല്ലുവിളിക്കാൻ നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നത്. സംശയമില്ല അദ്ദേഹം മികച്ചവരിൽ ഒരാളാണ്, വ്യാഴാഴ്ച വീണ്ടും വെല്ലുവിളി നേരിടാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ” ജോസ് ബട്ട്ലര്‍ പറഞ്ഞു.

Read Also -  രണ്ടാം ദിവസം ഇന്ത്യൻ ആധിപത്യം. കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഇന്ത്യൻ കുതിപ്പ്.

വീണ്ടും ബുംറ മികച്ചതാണോ എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനു അസ്വസ്ഥനായി, ഒടുവിൽ “നിങ്ങൾ തീരുമാനിക്കൂ” എന്നാണ് മറുപടി പറഞ്ഞത്. ഇത് മുറിയിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരിൽ നിന്ന് ചിരിക്ക് കാരണമായി.

Scroll to Top