ഋതുരാജ് ചില്ലറക്കാരനല്ല, അവന് എല്ലാത്തിനും വ്യക്തതയുണ്ട്. അവിശ്വസനീയ നായകനെന്ന് ഹസി.

rutu

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ നല്ല തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ രണ്ടു മത്സരത്തിലും വിജയം സ്വന്തമാക്കാൻ ചെന്നൈയ്ക്ക് സാധിച്ചു. പുതിയ നായകനായ ഋതുരാജിന്റെ കീഴിൽ സർവ്വ മേഖലകളിലും മികവ് പുലർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തങ്ങളുടെ രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 63 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം നായകൻ ഋതുരാജിനെ പ്രശംസിച്ചു കൊണ്ടാണ് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കിൾ ഹസി സംസാരിച്ചത്. ഋതുരാജ് എല്ലാതരത്തിലും ക്രിക്കറ്റിങ് ബുദ്ധിയുള്ള ഒരു താരമാണ് എന്ന് ഹസി പറഞ്ഞു.

“ഋതുരാജ് ഒരു അവിശ്വസനീയ ക്രിക്കറ്റർ തന്നെയാണ് എന്ന് ഞാൻ കരുതുന്നു. അവൻ എല്ലാ കാര്യങ്ങളും കൃത്യമായി നിശ്ചയിച്ച് മുമ്പോട്ട് പോകുന്ന താരമാണ്. ഋതുരാജു ഫ്ലെമിങ്ങും ധോണിയും മത്സരത്തിന് മുൻപ് തന്നെ തന്ത്രങ്ങൾ മെനയുകയും കാര്യങ്ങൾ കൈമാറുകയും ചെയ്യാറുണ്ട്. പക്ഷേ ഋതുരാജ് തന്റെ ബോളർമാരെ ചേഞ്ച് ചെയ്യുന്ന രീതിയും ഫീൽഡിങ് സെറ്റ് ചെയ്യുന്ന രീതിയും വളരെ മികച്ചതാണ്. ഇക്കാര്യത്തിൽ ഋതുരാജിന് നല്ല വ്യക്തത ഉള്ളതായി തോന്നിയിട്ടുണ്ട്. മാത്രമല്ല ബോളർമാർക്ക് നല്ല വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനും ഋതുരാജിന് സാധിക്കുന്നു.”- ഹസി പറഞ്ഞു.

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..

“അതുകൊണ്ടു തന്നെ ഈ നിമിഷം വരെ വളരെ നന്നായി തന്നെ അവന്റെ ജോലി ചെയ്യാൻ ഋതുരാജിന് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. തീർച്ചയായും അവന്റെ ചുറ്റുപാട് നിന്ന് വലിയ പിന്തുണ അവന് ലഭിക്കുന്നുണ്ട്. പക്ഷേ അവനൊരു അവിശ്വസനീയ താരം തന്നെയാണ്. കൃത്യമായ രീതിയിൽ ക്രിക്കറ്റിങ് ബുദ്ധി ഉപയോഗിക്കാൻ ഋതുരാജിന് എല്ലായിപ്പോഴും സാധിക്കുന്നുണ്ട്. മത്സരത്തെ നന്നായി മനസ്സിലാക്കാനും അവന് പ്രാപ്തിയുണ്ട്. മാത്രമല്ല വളരെ ഒരു മികച്ച ടീം തന്നെയാണ് ഇത്തവണ ചെന്നൈയ്ക്കുള്ളത്. അതും അവനെ വളരെ സഹായിക്കുന്നു. ഇതുവരെ അവൻ അവിശ്വസനീയ താരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- ഹസി കൂട്ടിച്ചേർക്കുന്നു.

ഒപ്പം മത്സരങ്ങളിലെ രചിൻ രവീന്ദ്രയുടെ പ്രകടനത്തെ പുകഴ്ത്തിയും ഹസി സംസാരിക്കുകയുണ്ടായി. എല്ലായിപ്പോഴും തങ്ങൾക്ക് മികച്ച തുടക്കം നൽകാൻ ഇതുവരെ രചിന് സാധിച്ചിട്ടുണ്ട് എന്ന് ഹസി പറയുന്നു. തുടക്കത്തിൽ തന്നെ മികച്ച ഷോട്ടുകൾ കളിച്ചു തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും രചിന് സാധിച്ചിട്ടുണ്ട് എന്ന് ഹസി വിലയിരുത്തി. എല്ലായിപ്പോഴും വ്യക്തമായ മനസ്സും പോസിറ്റീവായ ആറ്റിറ്റ്യുടോടും കൂടിയാണ് രചിൻ മൈതാനത്ത് എത്തുന്നതെന്നും ഹസി ചൂണ്ടിക്കാട്ടുന്നു. ഒരു ലോക നിലവാരമുള്ള താരമായാണ് ഹസി രചിനെ വിശേഷിപ്പിച്ചത്.

Scroll to Top