ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീം ഇന്ത്യയാണ്. വമ്പൻ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം.

F9EIGepakAAbae2

2023 ഏകദിന ലോകകപ്പിൽ ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ച വച്ചിട്ടുള്ളത്. ഇതുവരെ ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് 6 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മത്സരത്തിലും വ്യത്യസ്തരായ ഹീറോകൾ ഉണ്ടാവുന്നു എന്നതാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസം പകരുന്ന കാര്യം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരൊക്കെയും തകർന്നു വീണ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും ബോളർമാരായ മുഹമ്മദ് ഷാമി, ബൂമ്ര എന്നിവരുടെയും മികവാർന്ന പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തിന് ശേഷം ഒരു വലിയ പ്രസ്താവന തന്നെയാണ് ഇന്ത്യൻ താരം ഇർഫാൻ പത്താൻ നടത്തിയത്.

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഏകദിന ടീമാണ് ഇന്ത്യ എന്ന് ഇർഫാൻ പത്താൻ തന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. ഇത് നിമിഷങ്ങൾക്കകം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. “നിലവിൽ ലോകക്രിക്കറ്റിൽ ഏറ്റവും അപകടകാരികളായ ഏകദിന ടീം ഇന്ത്യൻ ടീം തന്നെയാണ്. ഇതുവരെയുള്ള ലോകകപ്പിലെ പ്രകടനത്തിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ . ഇതുപോലെ ശക്തമായി മുൻപോട്ട് പോകുക.”- ഇർഫാൻ പത്താൻ കുറിച്ചു.

Read Also -  "ഒന്നുകിൽ മുഴുവൻ ഐപിഎല്ലും കളിക്കുക, അല്ലെങ്കിൽ വരാതിരിക്കുക"- ബട്ലർക്കെതിരെ ഇർഫാൻ പത്താന്റെ ഒളിയമ്പ്.

ഈ ലോകകപ്പിലെ വെടിക്കെട്ട് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പത്താന്‍റെ പ്രസ്താവന. പ്രതീക്ഷകളുടെ ഭാരമുണ്ടായിട്ടും ആദ്യ മത്സരങ്ങളിൽ തങ്ങളുടെ കാണികൾക്ക് മുൻപിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ബാറ്റിംഗിൽ ഇന്ത്യക്കായി രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ തുടങ്ങിയവർ മികവ് പുലത്തുമ്പോൾ ബോളിങ്ങിൽ ബൂമ്ര, ഷാമി തുടങ്ങിയവർ തീയായി മാറുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വ്യത്യസ്തതരം പിച്ചുകളിൽ കളിക്കുമ്പോഴും ഇന്ത്യ തങ്ങളുടെ നിലവാരം പുലർത്തുകയുണ്ടായി. ഹർദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾ പരിക്കു മൂലം മാറി നിൽക്കുമ്പോഴും വ്യത്യസ്തരായ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തി ആ വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.

നാളെ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന ലോകകപ്പ് മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനലിലെ സ്പോട്ട് ഉറപ്പിക്കാൻ കഴിയും. 2019 ഏകദിന ലോകകപ്പിലും ഇതേ രീതിയിലുള്ള കുതിപ്പായിരുന്നു ഇന്ത്യ നടത്തിയത്. എന്നാൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. അത്തരം ഒരു പിഴവ് 2023 ഏകദിന ലോകകപ്പിൽ ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ.

Scroll to Top