ഇന്ത്യ × ബംഗ്ലാദേശ് ലോകകപ്പ് സന്നാഹമത്സരം. ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം.

india vs afghan 3rd t20

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ അടക്കം യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുകൂടുന്ന ഒരു സ്ക്വാഡാണ് ഇത്തവണ ഇന്ത്യയുടേത്.

ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. മെയ് 27ന് കാനഡയും നേപ്പാളുമാണ് സന്നഹ മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 20 ടീമുകളിൽ 17 ടീമുകളും പരിശീലന മത്സരങ്ങൾ കളിക്കും. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു.

ജൂൺ രണ്ടിനാണ് 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ അമേരിക്കയും കാനഡയുമാണ് ഏറ്റുമുട്ടുന്നത്. ഇതിനു മുന്നോടിയായി തന്നെ ഇന്ത്യ തങ്ങളുടെ ആദ്യ പരിശീലന മത്സരം കളിക്കും. ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരം നടക്കുന്നത്.

ന്യൂയോർക്കിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഈ മത്സരം ഇന്ത്യൻ ആരാധകർക്ക് എങ്ങനെ കാണാൻ സാധിക്കും എന്ന സംശയം നിലനിൽക്കുകയാണ്. എന്നാൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡിസ്നി + ഹോട്ട്സ്റ്റാറിലാവും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നത്.

Read Also -  ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.

കേവലം രണ്ട് സന്നാഹ മത്സരങ്ങൾ മാത്രമാണ് ഡിസ്നീ + ഹോട്സ്റ്റാർ ഇത്തവണ ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ലാദേശിയും തമ്മിലുള്ള മത്സരമാണ് ആദ്യത്തേത്. പിന്നീട് വെസ്റ്റിൻഡീസും ഓസ്ട്രേലിയയും തമ്മിലുള്ള സന്നാഹ മത്സരവും ഹോട്സ്റ്റാറിൽ സംപ്രേഷണം ഉണ്ടായിരിക്കും.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ടൂർണമെന്റാണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ സന്നാഹ മത്സരവും വളരെ നിർണായകമാണ്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ശേഷം പാക്കിസ്ഥാനെതിരായ വലിയ പോരാട്ടം നടക്കും.

എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ചില താരങ്ങളുടെ പ്രകടനം ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മുതിർന്ന താരങ്ങളായ രോഹിത് ശർമയും സൂര്യകുമാർ യാദവുമൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ജയസ്വാൾ അടക്കമുള്ളവർക്കും ഇത്തരത്തിൽ മികവു പുലർത്താൻ സാധിച്ചിരുന്നില്ല. വെസ്റ്റിൻഡീസിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ താരങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും എന്നാണ് കരുതുന്നത്.

Scroll to Top