ഇന്ത്യ സന്തോഷിക്കണ്ട, മുഹമ്മദ്‌ റിസ്‌വാൻ നിങ്ങളെ ഭസ്മമാക്കും.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ ദയനീയമായ പരാജയമായിരുന്നു പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ന്യൂസിലാൻഡ് കൃത്യമായ രീതിയിൽ ആധിപത്യം പുലർത്തിയപ്പോൾ 60 റൺസിന്റെ വലിയ പരാജയം പാക്കിസ്ഥാന് നേരിടേണ്ടിവന്നു. ഇത് പാകിസ്ഥാന്റെ ടൂർണമെന്റിലെ മുൻപോട്ടുള്ള കുതിപ്പിനെയും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിൽ പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്വാൻ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ അടുത്ത മത്സരത്തിൽ റിസ്വാൻ ശക്തമായി തിരിച്ചുവരുമെന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വഹാബ് റിയാസ്.

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 14 പന്തുകൾ നേരിട്ട മുഹമ്മദ് റിസ്വാന് 3 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. മാത്രമല്ല റിസ്വാന്റെ മോശം ക്യാപ്റ്റൻസിയെയും ചോദ്യം ചെയ്ത് മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. പക്ഷേ തങ്ങളുടെ നായകന് പൂർണമായ പിന്തുണ നൽകിയാണ് ഇപ്പോൾ വഹാബ് റിയാസ് എത്തിയിരിക്കുന്നത്. ദുബായിൽ നടക്കുന്ന പാക്കിസ്ഥാന്റെ ഇന്ത്യക്കെതിരായ മത്സരത്തിൽ ശക്തമായ രീതിയിൽ മുഹമ്മദ് റിസ്വാൻ തിരിച്ചുവരും എന്നാണ് വഹാബ് റിയാസ് പറയുന്നത്. എല്ലാ തരത്തിലും മുഹമ്മദ് റിസ്വാൻ ഒരു പോരാളിയാണ് എന്ന് റിയാസ് എടുത്തു പറയുകയുണ്ടായി.

“റിസ്വാൻ ഒരു പോരാളി തന്നെയാണ് എല്ലാത്തരത്തിലും തിരിച്ചുവരാൻ അവൻ പ്രാപ്തനുമാണ്. വളരെ വ്യത്യസ്തമായ രീതിയിൽ കളിക്കാൻ അവന് സാധിക്കും. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ ടീമിനെ വിജയത്തിലെത്തിക്കുക റിസ്വാനായിരിക്കും. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ റിസ്വാൻ അല്പം സമ്മർദ്ദത്തിലായിരുന്നു. പക്ഷേ ഇന്ത്യൻ ടീമിനെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ മുന്നിൽ നിന്ന് നയിക്കാൻ റിസ്വാന് സാധിക്കും. ഇന്ത്യക്കെതിരെ മികച്ച നിലയിൽ അവൻ പൊരുതും. അവന്റെ മികവിലായിരിക്കും മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചു കയറുക.”- വഹാബ് റിയാസ് പറഞ്ഞു.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പരാജയം നേരിട്ടതോടെ പാകിസ്താന്റെ കാര്യം അല്പം പരുങ്ങലിൽ ആയിട്ടുണ്ട്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ആണ് പാക്കിസ്ഥാന്റെ എതിരാളികൾ. 2 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാലേ പാകിസ്ഥാന് ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കൂ. അതേസമയം ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച ഫോമിലാണ്. ഫെബ്രുവരി 23നാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ പോരാട്ടം നടക്കുന്നത്.

Previous articleഞാൻ കരുതിയത് എനിക്ക് ഹാട്രിക് ലഭിച്ചു എന്നാണ്. ശേഷമാണ് രോഹിത് ക്യാച്ച് കൈവിട്ടു എന്നറിഞ്ഞത്. അക്സർ പട്ടേൽ